Important GK and Related Facts for Kerala PSC

Here Team Kerala PSC GK share important GK and its related facts for kerala psc .previously asked gk questions ,most probable gk questions and answers for upcoming kerala psc examinations

1.കൂടംകുളം ആണവ റിയാക്റ്ററിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ്
– യുറേനിയം 235
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത്
കൂടംകുളം ആണവനിലയത്തിൻറെ പ്രവർത്തനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമാണ് റഷ്യ
ഈ ആണവനിലയത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം നടക്കുന്നുണ്ട് .ഇതിനു നേതൃത്വം നൽകുന്ന വ്യക്തിയാണ് എസ് പി ഉദയകുമാർ
കൂടംകുളം ആണവനിലയത്തിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത് ലൈറ്റ് വാട്ടർ ആണ്
ന്യുക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ ആണവനിലയത്തിൽ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കുന്നത്.2002 മാർച്ച് മാസത്തിലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത് . 1988 കാലയളവിൽ രാജീവ് ഗാന്ധിയുടെ കാലത്താണ് ഈ ആണവനിലയത്തിനു അന്നത്തെ സോവിയറ്റ് യൂണിയനുമായി ധാരണയായത് .

[the_ad_placement id=”center-ads”]

2. ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിലെ ആദ്യ ആക്റ്റ് ഏതായിരുന്നു
– 1813 ലെ ചാർട്ടർ ആക്റ്റ്
1813 ലെ ചാർട്ടർ ആക്റ്റ് അനുസരിച്ചു ഇന്ത്യയിലെ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കായി ബ്രിട്ടീഷ് സർക്കാർ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു ഒരു ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

മിഷനറി പ്രവർത്തനങ്ങൾക്ക് ഉള്ള നിയന്ത്രണങ്ങൾ ഇളവ് വരുത്തിയതും ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും ആയിരുന്നു 1813 ലെ ചാർട്ടർ ആക്റ്റിനെത്തുടർന്നു ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായ രണ്ടു മാറ്റങ്ങൾ

[the_ad_placement id=”center-ads”]