Current Affairs 03 August 2020

1. ഉപഭോക്തൃസംരക്ഷണ നിയമം (Consumer Protection Act)- 2019 നിലവിൽ വന്നതെന്ന്- 2020 ജൂലായ് 20

1986- ലെ നിയമത്തിന് പകരമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

ഉപഭോക്ത്യ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും മായം ചേർക്കൽ, തെറ്റായ പ്രചാരണങ്ങൾ എന്നിവയ്ക്ക് തടവു ശിക്ഷയുൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതുമാണ് 2019- ലെ നിയമം.

2. എന്താണ് കോൺസുലേറ്റ് (Consulate)- വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയം

രാജ്യ തലസ്ഥാനത്തെ സ്ഥാനപതി കാര്യാലയത്തിന് (Embassy) കീഴിലാണ് ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നത്.

യു.എ.ഇ, മാലി, റഷ്യ, ജർമനി, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കോൺസുലേറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്

3. എൻ.കെ. സിങ് എത്രാമത് ധനകാര്യ കമ്മിഷൻ അധ്യക്ഷനാണ്- 15-ാമത്

ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം നിർദേശിക്കപ്പെട്ട ധനകാര്യ കമ്മിഷൻ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്ക് മേൽ നോട്ടം വഹിക്കുകയും ചെയ്യുന്നു.

അഞ്ചു വർഷക്കാലാവധിയുള്ള കമ്മിഷനിൽ അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി ഉണ്ടായിരിക്കും.

4. അടുത്തിടെ അന്തരിച്ച ലാൽജി ടണ്ഡൻ (Lalji Tandon) ഏത് സംസ്ഥാനത്തെ ഗവർണറായിരുന്നു- മധ്യപ്രദേശ്

5. യു.എ.ഇ. (UAE)- യുടെ ആദ്യ ചൊവ്വ ദൗത്യത്തിന്റെ (Mars Mission) പേര്- Hope Probe

6. എച്ച്.സി.എൽ. ടെക്നോളജീസിന്റെ പുതിയ ചെയർപേഴ്സൺ- റോഷ്നി നാടാർ മൽഹോത്ര

ഇന്ത്യയിലെ ഒരു പ്രധാന ഐ.ടി. കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ് മുപ്പത്തെട്ടുകാരിയായ രോഷ്‌നി

[the_ad_placement id=”post-ads”]

7. പ്രഥമ ‘Gulbenkian Prize for Humanity-2020’ അവാർഡ് നേടിയത്- ഗ്രെറ്റ തുൻബർഗ്
പോർച്ചുഗലിലെ ലിസ്ബൺ ആസ്ഥാനമായ ഗുൽബർഗിയൻ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്.

ഒരു മില്യൺ യൂറോയാണ് സമ്മാനത്തുക.

8. അടുത്തിടെ അന്തരിച്ച മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ്- സുധാകർ മംഗളോദയം

9. ഏത് രാജ്യമാണ് രാമായണത്തിലെ രാവണൻ വ്യോമപാതയെപ്പറ്റി പഠിക്കാനായി ഗവേഷണ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്- ശ്രീലങ്ക

10.’രാവണരാജാവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വ്യോമപാതയും’ (King Ravana and His Lost Airway) എന്നതാണ് പദ്ധതിയുടെ പേര്.

11. വ്യോമസേനയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക മിസൈൽ- ഹാമ്മർ (Hlavnmnier)

ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫാൽ വിമാനങ്ങളിലായിരിക്കും ഇത് ഘടിപ്പിക്കുക.

വിമാനങ്ങളിൽ നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് ഉപയോഗിക്കാവുന്ന മധ്യദൂര മിസൈൽ ആയ ഹാമ്മറിന് ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.

12. അഫ്ഗാനിസ്താനിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- രുദ്രേന്ദ്ര ടണ്ഡൻ (Rudrendra Tandon)

വിക്രം ദൊരൈസ്വാമി (Vikram Doraiswami)- യാണ് ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണർ.

[the_ad_placement id=”post-ads”]

13. 2020 ജൂലായിൽ ലോക വ്യാപാര സംഘടനയിൽ (WTO) നിരീക്ഷക പദവി (Observer status) ലഭിച്ച രാജ്യം- തുർക്ക്മെനിസ്താൻ

14. കൊറോണ വൈറസിനെ തുരത്താൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ പേര്- ChAdOxl nCov-19

ഓക്സ്ഫഡിനൊപ്പം ആസ്ട്രസൈനിക എന്ന ഔഷധ ക്കമ്പനിയും ചേർന്ന് വികസിപ്പിച്ച ഈ വാക്സിൻ അന്തിമ ഘട്ട പരീക്ഷണങ്ങളിലാണ്.

കൊറോണയ്ക്കെതിരേ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ (Covaxin)

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവ ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്.

15. അശോക് ഗഹ് ലോത് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്- രാജസ്ഥാൻ

കൽ രാജ് മിശ്രയാണ് രാജസ്ഥാൻ ഗവർണർ.

16. ഈ അടുത്ത് അന്തരിച്ച അമലാ ശങ്കർ ഏത് മേഘലയിലെ പ്രശസ്ത വ്യക്തിയായിരുന്നു- നൃത്തം

നൃത്ത സംവിധായികയും നടിയുമായ അമല 101-ാം വയസ്സിലാണ് അന്തരിച്ചത്.

പ്രമുഖ നർത്തകൻ ഉദയ്ശങ്കറിന്റെ പത്നിയാണ്.

‘സിതാർ മാന്ത്രികൻ’ എന്നറിയപ്പെടുന്ന പണ്ഡിറ്റ് രവിശങ്കർ ഭർതൃസഹോദരനാണ്.

17. കാർഗിൽ വിജയദിനം എന്നായിരുന്നു- ജൂലായ് 26

1999 ജൂലായ് 26- നാണ് ജമ്മു കാശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയ പ്രദേശങ്ങൾ ഇന്ത്യ തിരിച്ചു പിടിച്ചത്

18. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജ കുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ പരാമർശിക്കപ്പെട്ടത് ഏത് കേരളീയ കൃതിയാണ്- വി.പി.മേനോൻ (The Story of the Integration of the Indian States)

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കീഴിൽ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായിരുന്നു. നാട്ടുരാജ്യ സംയോജനത്തിൽ പട്ടേലിന്റെ വലം കൈയായുo മേനോൻ പ്രവർത്തിച്ചു.

ഗവർണറായ ആദ്യമലയാളി കൂടിയാണ് വി.പി. മേനോൻ (ഒഡിഷ)

വാപ്പാല പങ്കുണ്ണി മേനോൻ എന്നു മുഴുവൻ പേര്

അദ്ദേഹത്തിന്റെ ചെറുമകൾ നാരായണി ബസു 2020- ൽ പ്രസിദ്ധപ്പെടുത്തിയ ജീവചരിത്രകൃതിയാണ് V.P Menon The Unsung Architect of Modern India.

[the_ad_placement id=”post-ads”]

19. മാനസികസംഘർഷമുള്ള കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി Student Police Cadet (SPC)- ൻറ സഹായത്തോടെ സംസ്ഥാനത്ത് ഫോൺവഴി കൗൺസിലിങ് നൽകുന്ന പദ്ധതി- ചിരി

കുട്ടികളിലെ ആത്മഹത്യാ പ്രവണതകളെപ്പറ്റി പഠിക്കാൻ അഗ്നിരക്ഷാസേനാ മേധാവി കൂടിയായ ഡി.ജി.പി. ആർ. ശ്രീ ലേഖ അധ്യക്ഷയായി ഒരു സമിതിയെയും സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്താടെ കേരളാ പോലീസ് 2010 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച സ്കൂൾ അധിഷ്ഠിത പദ്ധതിയാണ് SPC

‘We Learn To Serve’ എന്നാണ് ആപ്തവാക്യം

പുതിയ വിദ്യാഭ്യാസ നയം- 2020
നിലവിൽ വന്നത്- 2020 ജൂലൈ- 29

പുതിയ വിദ്യാഭ്യാസ നയം നിഷ്കർഷിച്ചിരിക്കുന്ന പാഠ്യരീതി- 5+3+3+4 (നിലവിലെ രീതി- 10+2+3)

3 വർഷത്തെ അങ്കണവാടി/പ്രീസ്കൂൾ പഠനം ഉൾപ്പെടെയുള്ള 12- വർഷത്തെ സ്കൂൾ പഠനമാണ് പാഠ്യപദ്ധതി

പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാരിന് സമർപ്പിച്ച കമ്മിറ്റിയുടെ തലവൻ- ഡോ. കെ.കസ്തൂരിരംഗൻ (Committee for the Drat National Education Policy)

5-ാം ക്ലാസ് വരെയുള്ള പഠനം മാത്യഭാഷ പ്രാദേശിക ഭാഷയിലായിരിക്കും

6 -ാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര്- വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education

Leave a Reply

Your email address will not be published. Required fields are marked *