Current Affairs 07 july 2020

1. UN- ന്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- Indra Mani Pandey

2. Malawi- യുടെ പുതിയ പ്രസിഡന്റ്- Lazarus Chakwera

3. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി- Jean Castex

4. 2021- ലെ Global Food Summit- ന്റെ Scientific Group- ലേക്ക് ഐക്യരാഷ്ട്ര സഭ നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജർ- Prof. Rattan Lal, Dr. Uma Lele

5. ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ- 1 മായി സഹകരിക്കുന്ന വിദേശ രാജ്യം- സ്വീഡൻ (Swedish Institute of Space Physics)

6. പ്രകൃതിയുടെ ഹരിതാഭ (Green Cover) വർധിപ്പിക്കുന്നതിനായി 2020 ജൂലൈയിൽ ഒഡീഷ സർക്കാർ ആരംഭിച്ച പദ്ധതി- Sabuja Odisha

7. പ്ലാസ്മ തെറാപ്പിക്ക് വിധേയരാകുന്ന Covid- 19 ബാധിതർക്ക് പ്ലാസ്മ ദാതാക്കളെ കണ്ടെത്തുന്നതിനായി AIIMS, IIT-Delhi- യുമായി ചേർന്ന് ആരംഭിച്ച ആപ്ലിക്കേഷൻ- COPAL- 19

8. ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ PASSEX 2020- ന് വേദിയായത്- ഇന്ത്യൻ മഹാസമുദ്രം

9. Pradhan Mantri Matsya Sampada Yojana(PMMSY)- യെ കുറിച്ചുള്ള വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആദ്യമായി ആരംഭിച്ച Newsletter- Matsya Sampada

10. 2020- ലെ BET Awards- ൽ Humanitarian Award- ന് അർഹയായത്- Beyonce

[the_ad_placement id=”center-ads”]

11. ഭൂട്ടാനിലെ 600 MW Kholongchhu hydroelectric project (KHEL)- മായി സഹകരിക്കുന്ന രാജ്യം- ഇന്ത്യ

12. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം- Everton Weekes

13. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പെർമനന്റ് മിഷൻ കൗൺസലറായി ചുമതലയേറ്റത്- ആർ.മധുസൂദൻ

14. അടുത്തിടെ പുറത്തിറക്കിയ ഇന്ത്യൻ നിർമ്മിത സോഷ്യൽ മീഡിയ സൂപ്പർ ആപ്പ്- Elyments
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആപ്പ് പുറത്തിറക്കി

15. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് ടൂറിസം ബോർഡ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാപെയ്ൻ- Intzaar Aap Ka (Waiting for you)

16. കോവിഡ്- 19 ചികിത്സക്കായി അടുത്തിടെ പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്- ആശ സാഫി

17. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി അടുത്തിടെ ‘Paudhe Lagao Paryavaran Bachao’ എന്ന പേരിൽ ക്യാപെയിൻ ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി

18. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചെയർമാനായി 6 മാസത്തേക്കു കുടി സേവനകാലാവധി നീട്ടി കിട്ടിയ വ്യക്തി- Sukhbir Singh Sandhu

19. ‘Mobile Masterjee’ എന്ന പേരിൽ അടുത്തിടെ ‘Virtual Class room system’ ആരംഭിച്ച IIT- IIT കാൺപൂർ

20. ലോകത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം തുറന്നതെവിടെ- ന്യൂഡൽഹി
സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ.

[the_ad_placement id=”center-ads”]

21. നിക്ഷയ് പോഷൺ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ദേശീയ ക്ഷയരോഗ നിർമാർജ്ജനം

22. ലോകത്തിലാദ്യമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽ വെള്ളരിക്ക (sea cucumber) വിഭാഗത്തിൽപ്പെട്ട ജീവി വിഭാഗത്തിന് സംരക്ഷിത മേഖല ഒരുങ്ങുന്നതെവിടെ- ലക്ഷദ്വീപ്

23. ജൂലൈ 6- ന് എൺപത്തിയഞ്ചാം ജൻമദിനമാഘോഷിക്കുന്ന ബുദ്ധമതക്കാരുടെ ആത്മീയാചാര്യൻ ആര്- ദലൈലാമ

24. ‘അന്താരാഷ്ട്ര യോഗദിനം’ (International Day of Yoga) ആചരിച്ചത് എന്നായിരുന്നു- ജൂൺ 21

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2015 മുതൽ ഈ ദിനാചരണം നടന്നുവരുന്നു.

‘Yoga at Home and Yoga with Family’ എന്നതാണ് 2020- ലെ യോഗദിനവിഷയം.

‘ആധുനിക യോഗയുടെ പിതാവ്’ എന്നറിയപ്പെടുന്നത്- പതഞ്ജലി മഹർഷി.

അദ്ദേഹം രചിച്ച കൃതിയാണ് ‘യോഗസൂത്ര’

25.ഇന്ത്യയിൽ ‘ഫാദേഴ്സ് ഡേ’ ആചരിച്ചതും ജൂൺ 21- നാണ്. ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘പിതൃദിനം’ ആചരിക്കുന്നത്.

26. ബ്രിട്ടനിലെ പ്രശസ്തമായ ഏത് സർവകലാശാലയിൽനിന്നാണ് മലാല യൂസഫ്സായി ബിരുദം നേടിയത്- ഓക്സ്ഫഡ് സർവകലാശാല

ഓക്സ്ഫഡിലെ ലേഡി മാർഗരറ്റ് ഹാൾ കോളേജിൽ നിന്നാണ് തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ മലാല ബിരുദം നേടിയത്.

26.2014- ൽ മലാല ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.

27.യു.എന്നിൻറ ആഭിമുഖ്യത്തിൽ ‘മലാല ദിനം’ (Malala Day) ആചരിക്കുന്നത് ജൂലായ് 12- നാണ്.

28.2013- ൽ ഇതേ ദിവസമാണ് അവർ യു.എൻ. ആസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ സമത്വത്തിനായുള്ള വിഖ്യാത പ്രസംഗം നടത്തിയത്.

29.’I Am Malala: The Story of the Girl Who Stoodup for Education and was shot by the Taliban’ ആത്മകഥയാണ്.

[the_ad_placement id=”center-ads”]

30.ബ്രിട്ടീഷ് പത്രപ്രവർത്തകയായ ക്രിസ്റ്റീന ലാംബുമായി ചേർന്നാണ് മലാല ആത്മകഥ രചിച്ചത്.

31.. ‘കേരള സൈഗാൾ’ എന്നറിയപ്പെടുന്ന നടനും ഗായകനുമായ വ്യക്തി. 107-ാംവയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- പാപ്പുക്കുട്ടി ഭാഗവതർ

32.’സിന്ദഗി’ (1940) എന്ന ഹിന്ദി ചലച്ചിത്രത്തിൽ കെ.എൽ. സൈഗാൾ പാടി അഭിനയിച്ച ‘സോജാ രാജകുമാരി സോജാ…’ എന്ന് ഗാനം സ്ഥിരമായി ആലപിച്ചിരുന്നതിനാലാണ് അദ്ദേഹം ‘കേരള സൈഗാൾ’ എന്നറിയപ്പെട്ടത്.

ഹിന്ദി ചലച്ചിത്രരംഗത്തെ ഗായകനും നടനുമായിരുന്നു സൈഗാൾ (1904-1947).

33.. സ്വകാര്യ വികസനപദ്ധതികൾക്ക് സാമ്പത്തികസഹായം നൽകുന്ന യു.എസ്. ഭരണകൂടത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക വികസന കോർപ്പറേഷനിലേക്ക് (IDFC) ഒരു ഇന്ത്യൻ വംശജനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ഇദ്ദേഹത്തിന്റെ പേര്- ദേവൻ പരേഖ്

34.യു.എസിൽ ശാസ്ത്ര-എൻജിനീയറിങ് ഗവേഷണങ്ങൾക്ക് ഫണ്ട് നൽകുന്ന നാഷണൽ സയൻസ് ഫൗണ്ടേഷൻ (NSF) ഡയറക്ടറായി ഇന്ത്യൻ വംശജനായ ഡോ. സേതുരാമൻ പഞ്ചനാഥനെയും പ്രസിഡന്റ് നിയമിച്ചു.

35.ഡോ. സുബ്ര സുരേഷിനുശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് സേതുരാമൻ.

36.. അന്താരാഷ്ട്ര വിധവാ ദിനം (International Widows Day) എന്നായിരുന്നു- ജൂൺ 23

അന്താരാഷ്ട്ര ഒളിമ്പിക് ദിനം കൂടിയായിരുന്നു ജൂൺ 23.

1894 ജൂ ൺ 23- ന ാ ണ് ആധുനിക ഒളിമ്പിക്സ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പിയറി കുബർട്ടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിലവിൽ വന്നത്.

37.1948- ലാണ് ജൂൺ- 23 ഒളിമ്പിക് ദിനമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചത്.

38.. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ- മുകേഷ് അംബാനി

ബ്ലൂംബർഗിന്റെ കോടിപതികളുടെ സൂചിക (Bloomberg Billionairs Index)- യിലാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്.

സൂചികയിൽ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരൻ കൂടിയാണ്.

[the_ad_placement id=”center-ads”]

39.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 25-ാമത് ചെയർമാൻ- രജനീഷ്കുമാർ

Leave a Reply

Your email address will not be published. Required fields are marked *