Current Affairs 10 August 2020

1. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അദ്ധ്യക്ഷൻ- പ്രഭാത് പട്നായിക്

2. 2020 ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെറ്റായി പ്രഖ്യാപിച്ച ‘തടിയുരുളിരിപ്പാറ’ ഏത് ജില്ലയിലാണ്- പത്തനംതിട്ട

3. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി Mahila Evam Kishori Samman Yojana and Mukhya Mantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന

4. അടുത്തിടെ അന്തരിച്ച പുലിറ്റ്സർ അവാർഡ് ജേതാവായ വനിത- Shirley Ann Grau

5. ദേശീയ ദന്ത ശുചിത്വ ദിനം- ഓഗസ്റ്റ് 1

6. 2020 ഓഗസ്റ്റ് 1- ന് ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ 100-ാം ചരമ വാർഷിക മാണ് ആചരിച്ചത്- ബാലഗംഗാധര തിലക്

[the_ad_placement id=”post-ads”]

7. ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട് രാജിവെച്ച മൈക്കൽ ലോബർ ഏത് രാജ്യത്തിലെ അറ്റോർണി ജനറൽസ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു- സ്വിറ്റ്സർലാൻഡ്

8. 2020 ഓഗസ്റ്റിൽ അന്തരിച്ച ‘വീലർ-ഡീലർ’ എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്- അമർ സിംഗ്

9. രാഷ്ട്രപതിയുടെ സ്പെഷ്യൽ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- ബാലാ പ്രസാദ്

10. ഇറ്റലി ആസ്ഥാനമായ International Centre for Theoretical Physics (ICTP)- ന്റെ പുതിയ Theorotical Physicst ആയി നിയമിതനായ വ്യക്തി- Atish Dabholkar

11. അടുത്തിടെ നാസയുടെ ഒരു കൂട്ടം ജ്യാതിശാസ്ത്രജ്ഞർ കണ്ടുപിടിച്ച സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ലോകം അറിയപ്പെടുന്നത്- സൂപ്പർ എർത്ത്

12. രാത്രികാലങ്ങളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് അവർക്കരികിലെത്തി ശുശ്രൂഷ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- പാതിരാവിലും പരിരക്ഷ
ആരംഭിച്ച നഗരസഭ- പൊന്നാനി

[the_ad_placement id=”post-ads”]

13. നെയ്ത്തുകാരെയും കരകൗശല നിർമ്മാതാക്കളെയും പിന്തുണയ്ക്കുന്നതിനായി ഫ്ളിപ്പ്കാർട്ട് ആരംഭിച്ച പദ്ധതി- സമർത്ഥ്

14. World Ranger day- ജൂലൈ 31

15. Mobikwik ആരംഭിച്ച UPI പേയ്മെന്റ് ലിങ്ക് സർവ്വീസ്- mpay.me

16. ഐവറി കോസ്റ്റിന്റെ പുതിയ പ്രധാനമന്ത്രി- Hamed Bakayoko

17. ഗേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ മുൻ ആർ.ബി.ഐ. ഗവർണർ- ഉർജിത് പട്ടേൽ

18. paytm money- യുടെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- വരുൺ ശ്രീധർ

[the_ad_placement id=”post-ads”]

19. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്ക് മൂന്ന് മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം- ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

20. 2020 ജൂലൈയിൽ കോവിഡ്- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി Defence Institute of Advanced Technology (DIAT)- ൽ വികസിപ്പിച്ച മെഡിക്കൽ ബെഡ് എസലോഷൻ സിസ്റ്റം- Aashray

21. അടുത്തിടെ അന്തരിച്ച നാടൻപാട്ട് കലാകാരനും പദ്മശ്രീ ജേതാവുമായ വ്യക്തി- Sonam Tshering Lepcha

22. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ.പി.ബെഡിലും പൈപ്പ് ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി- പ്രാണ-എയർ ഫോർ കെയർ

23. ഹഗിയ സോഫിയ (Hagia Sophia) ഏത് രാജ്യത്താണ്- തുർക്കി

തുർക്കിയിലെ പ്രശസ്ത മ്യൂസിയമായിരുന്ന ഹഗിയ സോഫിയയെ അടുത്തിടെ മുസ്ലിം ആരാധനാലയമായി മാറ്റിയിരുന്നു.

ബൈസന്റെയ്ൻ സാമ്രാജ്യത്തിന്റെ (കിഴക്കൻറോമാ സാമ്രാജ്യം) ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമനാണ് എ.ഡി. 537- ൽ ക്രിസ്തീയ ദേവാലയമായി ഹഗിയ സോഫിയ നിർമിച്ചത്.

1453- ൽ ഓട്ടോമൻ ചക്രവർത്തിയായ മെഹമദ് അന്ന് കോൺസ്റ്റാൻറിനോപ്പിൾ എന്നറിയപ്പെട്ടിരുന്ന ഈസ്താംബുൾ പിടിച്ചടക്കി ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി മാറ്റി.

1935- ൽ ‘ആധുനിക തുർക്കിയുടെ പിതാവ്’ എന്നുകൂടി അറിയപ്പെടുന്ന മുസ്തഫ കെമാൽ അതാതുർക്ക് ആണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്.

റസപ് തയ്യിപ് ഉർദുഗാൻ (Recep Tayyip Erdogan) ആണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ്

24. അടുത്തിടെ അന്തരിച്ച ആൻഡ്രേമൻഗേനി (Andrew Mlangeni) അറിയപ്പെടുന്നത് ഏത് പോരാട്ടത്തിലൂടെയായിരുന്നു- ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടം

നെൽസൺ മൻഡേലയ്ക്കൊപ്പം മൻഗേനി 26 വർഷക്കാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

1964- ൽ മൻഡേലയ്ക്കൊപ്പം ജയിലിൽ അടയ്ക്കപ്പെട്ട എട്ട് പോരാളികളിൽ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ്.

[the_ad_placement id=”post-ads”]

25. ലോകാരോഗ്യ സംഘടനയുടെ മലയാളിയായ ഇപ്പോഴത്തെ ചീഫ് സയൻറിസ്റ്റ്- ഡോ.സൗമ്യ സ്വാമിനാഥൻ

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ.എം.എ സ്. സ്വാമിനാഥന്റെ മകളാണ്

26. കേന്ദ്രസർക്കാരിന്റെ ഭൗസൂചികാ പദവി അടുത്തിടെ നേടിയ കശ്മീരി കാർഷികോത്പന്നം- കാശ്മീരിലെ കുങ്കുമം (Saffron).

സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ കുങ്കുമച്ചെടി വളരുന്ന ഏക പ്രദേശമാണ് കശ്മീർ

27. ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day)- ജൂലായ് 28

അന്താരാഷ്ട്ര കടുവ ദിനം- ജൂലായ് 29

28. നഗരങ്ങളിലെ കാലാവസ്ഥാ പ്രവചനത്തിനായി കേന്ദ്ര ഭൂമിശാസ്ത്ര വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- മൗസം (MAUSAM)

29. ‘Overdraft: Saving the Indian Saver’ എന്ന പുസ്തകം രചിച്ചത്- ഉർജിത് പട്ടേൽ (റിസർവ് ബാങ്ക് മുൻ ഗവർണർ)

30. സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ- പ്രീതം സിങ് (Pritam Singh)

സിംഗപ്പൂർ പ്രസിഡന്റായ (1981-85) മലയാളിയാണ് സി.വി. ദേവൻ നായർ

Leave a Reply

Your email address will not be published. Required fields are marked *