Current Affairs 11 July 2020

1. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിൻ വാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യമേത്- അമേരിക്ക

2. ഫെയ്സ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റ് ഗ്രാം ഹൃസ്വ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന ആപ്പ് ഏത്- റീൽസ്

3. കേരളത്തിലെ ഏറ്റവും വലിയ കോവിഡ് സെന്റർ എവിടെ- തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ

4. ഇന്ത്യ ഗ്ലോബൽ വീക്ക് ത്രിദിന വിർച്വൽ കോൺഫറൻസ് 2020 ഉദ്ഘാടനം ചെയ്യുന്നതാര്- നരേന്ദ്ര മോദി

5. ഏത് ദേശീയോദ്യാനത്തിലാണ് ഇരട്ട ആനക്കുട്ടികൾ പിറന്നത്- ശ്രീലങ്കയിലെ മിന്നേരിയ ദേശീയോദ്യാനം

6. സെർബിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- Aleksander Vucic

7. ഐ.സി.സി യുടെ എലീറ്റ് അംപയറിങ് പാനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- നിതിൻ മേനോൻ

8. Malawi- യുടെ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി- Lazarus Chakwera

9. 2020- ലെ Global Start-up Ecosystem Ranking- ൽ ആദ്യ 30 സ്ഥാനങ്ങളിൽ ഇടംനേടിയ ഏക ഇന്ത്യൻ നഗരം- Bengaluru

10. അയർലന്റിന്റെ പുതിയ പ്രധാനമന്ത്രി- മൈക്കൽ മാർട്ടിൻ

[the_ad_placement id=”center-ads”]

11. സ്പാനിഷ് ലാലിഗ ഫുട്ബോളിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ലുക്ക റൊമേറോ

12. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പരിചരണ കേന്ദ്രമായ Sardar Patel Covid Care Centre and Hospital പ്രവർത്തനം ആരംഭിച്ചത്- South Delhi

13. ലോക്സഭ ടി.വിയും രാജ്യസഭ ടി.വിയും ലയിപ്പിച്ച് പുതുതായി നിലവിൽ വരുന്ന ചാനൽ- സൻസദ് ടി. വി.

14. 2020 ജൂണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്- ഒല്ലൂർ പോലീസ് സ്റ്റേഷൻ

15. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ 2020- ലെ E-Panchayath പുരസ്കാരം നേടിയ സംസ്ഥാനം- ഹിമാചൽപ്രദേശ്

16. അടുത്തിടെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർ അഗസ്ത്യ മലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം- ബയോഫിറ്റം അഗസ്ത്യമയാനം

17. വാഷിങ്ടൺ ഡി.സി- യിൽ സ്ഥിതിചെയ്യുന്ന നാസയുടെ ആസ്ഥാന മന്ദിരത്തെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്- Mary W.Jackson
നാസയുടെ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ വനിതാ എഞ്ചിനീയർ

18. തിരുവനന്തപുരം ജില്ലയിലെ ലക്ഷം വീട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതി- ന്യൂ ലൈഫ്

19. ഇന്ത്യയിലാദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Aviation Weather Monitoring System (AWMS) നിലവിൽ വന്ന വിമാനത്താവളം- Kempagowda International Airport (ബംഗളൂരു)

20. 45-ാമത് Toronto International Film Festival (TIFF) 2020- ന്റെ അംബാസിഡർമാർ- പ്രിയങ്ക ചോപ്ര & അനുരാഗ് കശ്യപ്

[the_ad_placement id=”center-ads”]

21. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്- ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ (ബംഗളുരു)

22. 2023- ലെ FIFA Women’s World Cup- ന് വേദിയാകുന്ന രാജ്യങ്ങൾ- ഓസ്ട്രേലിയ, ന്യൂസിലാന്റ്

23. പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറി- Vini Mahajan

24. 2019 – 2020 ലെ English Premier League ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ എഫ്. സി

25. 2020 ജൂണിൽ Devika Bridge, Puneja Bridge എന്നിവ നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശം- ജമ്മു & കാശ്മീർ

26. 2020 ജൂണിൽ കേരളത്തിലെ ആദ്യ വെർച്വൽ കോടതി നിലവിൽ വന്ന ജില്ല- എറണാകുളം

27. മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന ആർ. സച്ചിദാനന്ദൻ അന്തരിച്ചു. സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയ ചോക്ലേറ്റിലൂടെയായിരുന്നു അരങ്ങേറ്റം. റൺ ബേബി റൺ ആണ് അദ്യ സ്വതന്ത്ര രചന. അയ്യപ്പനും കോശിയുമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. രാമലീല, ഷെർലക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ്, ചേട്ടായീസ് എന്നിവയുടെ രചനയും ഇദ്ദേഹത്തിന്റേതാണ്.

28. യു.എസിൽ ഫ്‌ളോയിഡിന്റെ കൊലപാതകത്തിനു പിന്നാലെ വീണ്ടും മറ്റൊരു ആഫ്രിക്കൻ വംശജനായ റെയ്ഷാർഡ് ബുക്ക്സ് പോലീസിന്റെ വെടിയേറ്റു മരിച്ചു.

29. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. പബ്ലിക് സർവീസ് ദിനത്തോടനുബന്ധിച്ച് കോവിഡ്- 19 പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറൽ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച് പരിപാടിയിലാണ് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ യുഎൻ സംഘടിപ്പിച്ച വെബിനാറിലേക്ക് ക്ഷണിക്കപ്പെട്ടു. ‘മഹാമാരിയും പൊതുസേവനവും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ മന്ത്രി പങ്കെടുക്കുകയും ചെയ്തു.

30. ഉർദു കവിയായ ആനന്ദ് മോഹൻ സുത്ഷി ഗുൽസാർ ദഹ് ലവി അന്തരിച്ചു. 1975- ൽ കേന്ദ്രസർക്കാർ ഉർദുഭാഷയിൽ പ്രസിദ്ധീകരിച്ച സയൻസ് മാഗസിനായ ‘സയൻസ് കീ ദുനിയ’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു.

[the_ad_placement id=”center-ads”]

31. 1971- ഇന്ത്യ – പാകിസ്ഥാൻ യുദ്ധത്തിലെ വീരനായകൻ ലെഫ്. ജനറൽ (റിട്ട.) രാജ്മോഹൻ വോറ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു.

32. ഇന്ത്യ- ചൈന അതിർത്തിയായ ലഡാക്കിൽ ഉണ്ടായ ചൈനീസ് ആക്രമണത്തിൽ ഒരു കേണൽ ഉൾപ്പടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

33. പ്രശസ്ത വോളിബാൾ താരം ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു. പതിനൊന്ന് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്.

34. പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കോവിഡ് കാലത്ത് പ്രത്യേക പഠന വിഭവങ്ങൾ തയ്യാറാക്കി വിനിമയം ചെയ്യുന്നതിന് സമഗ്ര ശിക്ഷ കേരള ആവിഷ്കരിച്ച ‘വൈറ്റ് ബോർഡ്’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ തമിഴ്/കന്നട മാധ്യമം ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ ക്ലാസുകളുടെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം രണ്ടാം വർഷ ഓൺലൈൻ ക്ലാസുകൾ നൽകുന്നതിനായി തയ്യാറാക്കിയിട്ടുളള VHSE VIDYALAYAM എന്ന യൂട്യൂ ബ് ചാനലിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

35. യു.എൻ. രക്ഷാസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ, അയർലന്റ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്ക് ഈ താത്കാലികാംഗത്വം എട്ടാം തവണയാണ് ലഭിക്കുന്നത്. രണ്ട് വർഷമാണ് കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *