Current Affairs 13 July 2020

1. 2020 ജൂലൈയിൽ World Health Organization (WHO) രുപീകരിച്ച Independent Panel for Pandemic Preparedness and Response (IPPR)- ന്റെ അധ്യക്ഷസ്ഥാനം ലഭിച്ച വനിതകൾ-
Helen Elizabeth Clark (മുൻ ന്യൂസീലൻറ് പ്രധാനമന്ത്രി)
Ellen Johnson Sirleaf (മുൻ ലൈബീരിയൻ പ്രസിഡൻറ് )

2. Hockey India- യുടെ പുതിയ പ്രസിഡന്റ്- Gyanendro Ningombam (മണിപ്പുർ)

3. His Holiness The Fourteenth Dalai Lama: An Illustrated Biography എന്ന പുസ്തകത്തിന്റെ രചയിതാവ്- Tenzin Geyche Tethong

4. ഇന്ത്യയിലെ യുവാക്കൾക്ക് Digital Skilling Awareness നൽകുന്നതിനായി National Skill Development Corporation (NSDC)- നുമായി സഹകരിക്കുന്ന ഐ ടി കമ്പനി- Microsoft

5. 2020 ജൂലൈയിൽ APSTAR-6D എന്ന വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന

6. ബലിപെരുന്നാളിനോടനുബന്ധിച്ച് ബലിമൃഗങ്ങളെ ഓൺലൈനായി വാങ്ങുന്നതിനായി Digital Haat സംവിധാനം ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്

7. COVID- 19 ബാധിതർക്ക് വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്നതിനായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് Wipro 3D എന്നിവ സംയുക്തമായി വികസിപ്പിച്ച Emergency Breathing Assist System (EBAS)- AirBridge

8. 2020- ലെ United Nations Interim Force in Lebanon (UNIFIL) Environment Award നേടിയ ഇന്ത്യൻ ബറ്റാലിയൻ- INDBATT

9. ജാർഖണ്ഡിലെ The Indian Agricultural Research Institute (IARI)- യുടെ പുതിയ Administrative and Academic building- നെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്- ശ്യാമപ്രസാദ് മുഖർജി

10. 2020 ജൂലൈയിൽ പാലുല്പന്നങ്ങളുടെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി Pure for sure campaign ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ

[the_ad_placement id=”center-ads”]

11. ലോക ജനസംഖ്യാ ദിനമെന്ന്- ജൂലൈ 11

12. ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ടാപ്പിങ് വൈൽഡ് ലൈഫ് സർവേയ്ക്കുള്ള ഗിന്നസ് റെക്കോഡ് ലഭിച്ച സർവേ ഏത്- ഫോർത് എഡിഷൻ ഓഫ് ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ 2018

13. ദേശീയ മത്സ്യകർഷക ദിനമെന്ന്- ജൂലൈ 10

14. ഹോങ് കോങ്ങിൽ പ്രവർത്തനം അവസാനിപ്പിച്ച ജനപ്രിയ വീഡിയോ ആപ്പ് ഏത്- ടിക് ടോക്

15. ഏത് അന്താരാഷ്ട്ര സംഘടനയുടെ വിദഗ്ധ സംഘമാണ് കോവിഡ്- 19 ഉറവിടം കണ്ടെത്താൻ ചൈനയിൽ എത്തിയത്- ലോകാരോഗ്യ സംഘടന

16. ഇപ്പോഴത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആരാണ്- മൈക്ക് പോംപി (Mike Pompeo)

17. സംസ്ഥാനത്ത് ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ

18. ദേശവിരുദ്ധ വാർത്തകളുടെ പേരിൽ പി.ടി.ഐ. (Press Trust of India)- യുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രസാർ ഭാരതി അറിയിച്ചു. എന്നാണ് P.T.I. യുടെ തുടക്കം- 1947 ഓഗസ്റ്റ് 27

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പി. ടി.ഐ. ആസ്ഥാനം ന്യൂഡൽഹി

450- ഓളം പത്രങ്ങളുടെ കുട്ടായ്മയാണ് സ്വതന്ത്ര വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നേതൃത്വം നൽകുന്നത്.

സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹമുള്ള ദക്ഷിണേഷ്യയിലെ ഏക വാർത്താ ഏജൻസി കൂടിയാണിത്.

പി.ടി.ഐക്ക് പുറമേ യു.എൻ. ഐ. (United News of India), ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ ഭാരതി എന്നിവയാണ് രാജ്യത്തെ മറ്റ് പ്രധാന വാർത്താ ഏജൻസികൾ.

1976- ൽ അടിയന്തരാവസ്ഥക്കാലത്ത് ഈ വാർത്താ ഏജൻസികളെ ‘സമാചാർ’ എന്ന പേരിൽ ലയിപ്പിച്ചു. എന്നാൽ ജനതാ പാർട്ടിയുടെ ഭരണകാലത്ത് ലയനം പിൻവലിച്ചു കൊണ്ട് പൂർവസ്ഥിതിയിലാക്കി.

19.പി.ടി.ഐ. ചെയർമാൻ വി. ക. ചോപ്ര, മുഖ്യപത്രാധിപർ വിജയ് ജോഷി.

ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ഏജൻസിയാണ് പ്രസാർ ഭാരതി.

1997 നവംബർ 23- ന് നിലവിൽവന്നു.

20.. കോവിഡ് കാലത്ത് നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞെഞ്ഞെടുപ്പുകളിൽ എത്ര വയസ്സിന് മുകളിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ തിരഞെഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയത്- 65

[the_ad_placement id=”center-ads”]

80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ടു ചെയ്യാൻ നേരത്തേതന്നെ അനുമതിയുണ്ട്.

21.. ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്കാണ് ജൂൺ 28- ന് തുടക്കം കുറിച്ചത്- പി.വി. നരസിംഹറാവു

ഇപ്പോഴത്തെ തെലങ്കാന സംസ്ഥാനത്തെ വാറംഗൽ ജില്ലയിൽ 1921 ജൂൺ 28- നാണ് ജനനം.

1991- 96 കാലത്ത് ഇന്ത്യയുടെ ഒൻപതാമത് പ്രധാനമന്ത്രിയായി.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ്.

ദക്ഷിണേന്ത്യക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രിയാണ്
എ. ച്ച്.ഡി. ദേവഗൗഡ (1996-97).

ഡോ. മൻമോഹൻസിങ്ങിനെ ധനമന്ത്രിയായി നിയമിച്ചു കൊണ്ട് നരസിംഹറാവുവാണ് രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്.

‘ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് റാവു വിശേഷിപ്പിക്കപ്പെടുന്നു.

17 ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന റാവു ഇംഗ്ലീഷിൽ രചിച്ച ആത്മകഥാ പരമായ നോവലാണ് ‘ദ ഇൻസൈഡർ’

2004 ഡിസം ബർ 23- ന് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *