Current Affairs 15 August 2020

1. 2020- ലെ Forbes- ന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാ താരം- Akshay Kumar (6 – ാം സ്ഥാനം)

2. തൊഴിൽ രഹിതരായ 1 ലക്ഷം യുവാക്കളെ സ്വയം പര്യാപ്തരാക്കുന്നതിനായി സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് പശ്ചിമബംഗാളിൽ ആരംഭിച്ച പദ്ധതി- Karma Sethu Prakalpa

3. കോവിഡ് പ്രതിരോധത്തിനായി UVSAFE എന്ന Room Disinfection Device വികസിപ്പിച്ച സ്ഥാപനം- IIT Ropar
Momentum India Pvt. Ltd- ന്റെ സഹകരണത്തോടെ

4. 2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident Investigation Bureau (AAIB) നിയോഗിച്ച അഞ്ചംഗ പാനലിന്റെ തലവൻ- Captain S.S. Chahar

5. 2020 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Offshore Patrol Vessel- Sarthak

6. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 830 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി അസമിൽ ആരംഭിക്കുന്ന പദ്ധതി- Arunodoi

[the_ad_placement id=”post-ads”]

7. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം- കേരളം

8. 2020 ആഗസ്റ്റിൽ GI Tag ലഭിച്ച ഗോവയിലെ ഉത്പന്നങ്ങൾ- Harmal chillies, Morra Bananas, Khaje (മധുര പലഹാരം)

9. 2020 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കവിയും ഗാന രചയിതാവുമായ വ്യക്തി.- ചുനക്കര രാമൻകുട്ടി

10. കേന്ദ്ര സർക്കാർ അടുത്തിടെ രൂപീകരിച്ച കോവിഡ്- 19 വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുളള ദേശീയ വിദഗ്ധ സംഘത്തിന് നേത്യത്വം കൊടുക്കുന്ന വ്യക്തി- V.K. Paul

11. അടുത്തിടെ അപ്പർ സ്റ്റേജ് റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ച് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനി- സ്കൈറൂട്ട് ഇന്ത്യ

നോബേൽ സമ്മാന ജേതാവ് സി.വി. രാമനോടുള്ള ആദരസൂചകമായി എഞ്ചിന് ‘Raman’ എന്ന് നാമകരണം ചെയ്തിരിക്കുന്നു

12. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ അടുത്തിടെ ഇന്ത്യ യോടൊപ്പം ഒപ്പുവച്ച രാജ്യം- നൈജീരിയ

[the_ad_placement id=”post-ads”]

13. Asian College of Journalism (ACJ) Award 2020- ന് അർഹനായ വ്യക്തി- Nithin Sethi

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനാണ് പുരസ്കാരം

14. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്ക് പകരമായി അടുത്തിടെ മുഖ്യമന്ത്രി കിസാൻ സഹായ് യോജന ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

15. അടുത്തിടെ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച നൂതന മിസൈൽ പ്രതിരോധ സംവിധാനം- Arrow-2 ഇന്റർസെപ്റ്റർ

16. സ്വച്ഛ് ഭാരത് മിഷൻ അക്കാദമി അടുത്തിടെ ആരംഭിച്ച കേന്ദ്ര മന്ത്രാലയം- കേന്ദ്ര ജലശക്തി മന്ത്രാലയം

17. ആഗസ്റ്റ്- 15 മുതൽ ഒക്ടോബർ- 2 വരെ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഓട്ടമത്സരം ഏതാണ്- ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ

പൗരന്മാർക്ക് ഇടയിൽ ഫിറ്റ്നസ് ബോധവൽക്കരണത്തിനു വേണ്ടി.

18. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് എതിരെ സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ ആര്- പ്രശാന്ത് ഭൂഷൺ
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ- എസ് എ ബോബ്ഡെ

[the_ad_placement id=”post-ads”]

19. ആഗസ്റ്റ് 13- ന് സമാധാന സന്ധിയിൽ ഏർപ്പെട്ട രാജ്യങ്ങളേവ- ഇസ്രായേൽ – യു എ ഇ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് രാജകുമാരൻ അബുദാബി

20. ലണ്ടൻ ആസ്ഥാനമായുള്ള എക്കണോമിസ്റ്റു് ഗ്രൂപ്പിന്റെ കണക്കു പ്രകാരം ഇന്റർനെറ്റ് സന്നദ്ധത സൂചിക പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത്- ഖത്തർ

21. 2020 ഓഗസിൽ ഹൈദാരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ടപ്പ് ‘സ്കൈറൂട്ട് എയറോസ്പേസ്’ വിക്ഷേപിച്ച അപ്പർ സ്റ്റേജ് റോക്കറ്റ് എൻജിൻ ഏത്- രാമൻ

22. അടുത്തിടെ അന്തരിച്ച James Harris ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- Wrestling

23. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്നതിനുള സോഫ്റ്റ്വെയർ- വാഹൻ

24. ആത്മനിർഭർ താരത് അബിയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി രാജ്യം നിരോധിച്ചത് എത്ര വിദേശ ഉത്പന്നങ്ങളെയാണ്- 101

[the_ad_placement id=”post-ads”]

25. അടുത്തിടെ അന്തരിച്ച സാമൂഹ്യ പ്രവർത്തകയും ‘Inside Chattisgarh: Apolitical memoir’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ വ്യക്തി- ഇലിന സൻ

26. പ്രധാനമന്ത്രിയുടെ പുതിയ പ്രെവറ്റ് സെക്രട്ടറി- ഹാർദിക് ഷാ

27. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ (FIFA)- യുടെ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേര്- ജിയാനി ഇൻഫാന്റിനോ (Gianni Infantino)

28. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം (New Education Policy- NEP 2020) തയ്യാറാക്കിയ സമിതിയുടെ അധ്യ ക്ഷൻ- ഡോ.കെ. കസ്തുരിരംഗൻ.

1986- ലെ ദേശീയ വിദ്യാഭ്യാസ നയമായിരുന്നു ഇതുവരെ പിന്തുടർന്നിരുന്നത്.

പ്രീ സ്കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയമാണ് സമിതി തയ്യാറാക്കിയത്.

പുതിയ നയപ്രകാരം മാനവ ശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമാക്കി മാറ്റി.

1968- ൽ ഇന്ദിരാഗാന്ധി, 1986- ൽ രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെ കാലത്താണ് ഇതിനു മുൻപ് വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെട്ടത്.

29. ഇന്ത്യയിലെ മൊബൈൽ ഫോൺ സംവിധാനത്തിന് 25 വർഷം തികഞ്ഞതെന്ന്- 2020 ജൂലായ് 31-ന്

1995 ജൂലായ് 31- ന് അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ് റാമിനെ വിളിച്ചു കൊണ്ടാണ് രാജ്യത്ത മൊബൈൽ സംവിധാനത്തിന് തുടക്കം കുറിച്ചത്

1996 സെപ്റ്റംബർ 17- ന് വിശ്വസാഹിത്യ കാരനായ തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണ മേഖലാ കമാൻഡന്റ് എ.ആർ. ടണ്ഡനുമായി സംസാരിച്ചു കൊണ്ടാണ് കേരളത്തിലെ മൊബൈൽ ഫോൺ സർവീസിന് തുടക്കമിട്ടത്.

ലോകത്ത് ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ചത് അമേരിക്കൻ എൻജിനീയറായ ഡോ. മാർട്ടിൻ കൂപ്പറാണ് (Martin Cooper).

1973 ഏപ്രിൽ മൂന്നിനാണ് സ്വന്തമായി രൂപകല്പന ചെയ്ത മൊബൈൽ ഫോണിൽ നിന്ന് അദ്ദേഹം സംസാരിച്ചത്.

‘Father of the (hand held) Cell Phone’ എന്ന് മാർട്ടിൻ കൂപ്പർ വിശേഷിപ്പിക്കപ്പെടുന്നു.

30. ലോകമാന്യ ബാലഗംഗാധര തിലകിൻ എത്രാമത് ചരമവാർഷിക ദിനമാണ് 2020 ഓഗസ്റ്റ് ഒന്നിന് ആചരിച്ചത്- 100-ാമത്

ബ്രിട്ടീഷ് ചരിത്രകാരനായ വാലന്റൈൻ ഷിറോൾ തിലകിനെ വിശേഷിപ്പിച്ചത് ‘ഇന്ത്യൻ അശാന്തിയുടെ പിതാവ് (Father of the Indian Unrest) എന്നാണ്.

ബർമ (മ്യാൻമാർ)- യിലെ മണ്ഡലൈ ജയിലിൽ തടവുശിക്ഷ അനുഭവിക്കവെ തിലക് രചിച്ച കൃതിയാണ് ‘ഗീതാരഹസ്യം.’

‘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്’ എന്നാണ് ഗാന്ധിജി തിലകിനെ വിശേഷിപ്പിച്ചത്.

1920 ഓഗസ്റ്റ് ഒന്നിനാണ് തിലക് അന്തരിച്ചത്.

ഒരിക്കൽ പോലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷ പദവി വഹിക്കാത്ത ഏക ദേശീയ നേതാവുകൂടിയാണ് തിലക്

[the_ad_placement id=”post-ads”]

31. ഗാന്ധിജി ആരംഭിച്ച ഏത് സമരത്തിന്റെ നൂറാം വാർഷികദിനമായിരുന്നു 2020 ഓഗസ്റ്റ് ഒന്ന്- നിസ്സഹകരണ പ്രസ്ഥാനം

സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.

1920- ൽ ആരംഭിച്ച ഈ സമരം 1922- ൽ പിൻവലിച്ചു.

ഉത്തർ പ്രദേശിലെ ചൗരി ചൗര എന്ന സ്ഥലത്ത് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീ കൊളുത്തി 22 ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവമാണ് (1922 ഫെബ്രുവരി- 4) നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം- ചമ്പാരൻ (1917)
ബിഹാറിലാണ് ചമ്പാരൻ.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ മാസ് മൂവ്മെൻറ് ആക്കി മാറ്റിയത് ഗാന്ധിജിയാണ്

Leave a Reply

Your email address will not be published. Required fields are marked *