Current Affairs 21 August 2020

1. ഇന്ത്യയിൽ ആദ്യമായി ‘Digital Garden’ ആരംഭിച്ച സർവകലാശാല- കേരള സർവകലാശാല (ഉദ്ഘാടനം- വി. പി. മഹാദേവൻ പിള്ള)

2. ഉത്തർപ്രദേശിലെ വാരണാസിയിലെ Manduadih Railway Station- ന്റെ പുതിയ പേര്- ബനാറസ് റെയിൽവേസ്റ്റേഷൻ

3. International Solar Alliance (ISA)- യുടെ നടക്കുന്ന First World Solar Technology Summit- ന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്- നരേന്ദ്രമോദി (2020 സെപ്തംബർ 8)

4. കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ആരോഗ്യ പരിചരണവും ലക്ഷ്യമിട്ട് Ek Sankalp Bujurga Ke naam ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

5. ലണ്ടൻ ആസ്ഥാനമായുള്ള World Book of Records- ന്റെ Star 2020 Certificate നല്കി ആദരിച്ച ഇന്ത്യൻ സാമൂഹ്യ പ്രവർത്തകൻ- Ganesh Vilas Lengare (മഹാരാഷ്ട്ര)

6. 2020 ആഗസ്റ്റിൽ Jan Bachat Khata എന്ന Aadhar Authentication Based Digital Savings Account Scheme ആരംഭിച്ച ബാങ്ക്- Fino Payments Bank

[the_ad_placement id=”post-ads”]

7. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും 3 million pound, Innovation Challenge Fund ഇന്ത്യക്ക് അനുവദിച്ച രാജ്യം- United Kingdom

8. അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് കേരള ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- അഭയ കിരണം

9. ഓണക്കാലത്ത് വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന് കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശോധന- ഓപ്പറേഷൻ പൊന്നോണം

10. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ കുടുംബശ്രീ ജില്ലാമിഷൻ നേത്യത്വത്തിൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞം- ഡീപ്പ് ക്ലീൻ വയനാട്

11. Naval Commanders’ Conference 2020- ന്റെ വേദി- മീററ്റ്

12. മേഘാലയയുടെ ഗവർണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- സത്യപാൽ മാലിക്

[the_ad_placement id=”post-ads”]

13. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിനായി അടുത്തിടെ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് അർഹയായ വ്യക്തി- സൗമ്യ സ്വാമിനാഥൻ

14. 2020- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) title sponsor- Dream 11

15. അടുത്തിടെ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച e-newsletter- ALEKH

16. അടുത്തിടെ അന്തരിച്ച പ്രശസ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ- Russel Kirsch (Pixels- ന്റെ കണ്ടുപിടുത്തത്തിലൂടെ പ്രശസ്തനായ വ്യക്തി)

17. ആകാശമാർഗ്ഗമുള്ള ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- മാലിദ്വീപ് (Air bubble എന്നാണ് Agreement അറിയപ്പെടുന്നത്)
ഇത്തരത്തിൽ ഇന്ത്യയുമായി ധാരണയിലേർപ്പെടുന്ന ആദ്യ അയൽരാജ്യമാണ് മാലിദ്വീപ്.

18. UV blaster എന്ന പേരിൽ അടുത്തിടെ UV അധിഷ്ഠിത ഏരിയ സാനിറ്റൈസർ വികസിപ്പിച്ച സ്ഥാപനം- DRDO

[the_ad_placement id=”post-ads”]

19. ഇന്ത്യ വേദിയായിരുന്ന 2020- ലെ Asian Boxing Championship ഏത് വർഷത്തേക്കാണ് മാറ്റി വയ്ക്കപ്പെട്ടത്- 2021

20. ലോകത്തിലെ ആദ്യ സോളാർ ടെക്നോളജി സമിറ്റ് എന്നാണ് നടക്കുന്നത്- സെപ്റ്റംബർ 8
ഇൻറർനാഷണൽ സോളാർ അലയൻസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി.

21. മേഘാലയ ഗവർണർ ആയി നിയമിതനായത് ആര്- സത്യപാൽ മാലിക്
നിലവിൽ ഗോവ ഗവർണർ ആണ്.

22. ഇന്നവേറ്റീവ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ വിദ്യാഭ്യാസ സ്ഥാപനമേത്- ഐ ഐ ടി മദ്രാസ്

23. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നിരീക്ഷക പദവി ലഭിച്ച രാജ്യം ഏത്- തുർക്ക്മെനിസ്ഥാൻ
ഡയറക്ടർ ജനറൽ ഓഫ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ റോബർട്ട് അസീവിതോ.

24. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ വെബ് പ്ലാറ്റ്ഫോം ഏതാണ്- E- Pathshala

[the_ad_placement id=”post-ads”]

25. കേരളത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായ രാജമല പെട്ടിമുടി ദുരന്തം സംഭവിച്ചത് ഏത് ജില്ലയിൽ ആണ്- ഇടുക്കി

26. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഏത് കമ്പനി ആണ് ബംഗളുരുവിൽ അവരുടെ പുതിയ ഓഫീസ് തുറക്കാൻ തീരുമാനിച്ചത്- ആപ്പിൾ

27. ഓഗസ്ത് മാസം കോവിഡ് ബാധിച്ചു അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ആര്- പണ്ഡിറ്റ് ജെസ് രാജ്

28. 2020- ൽ കേരളത്തിലെ മികച്ച നഴ്സ്സിനുള്ള ടോംയാസ് പുരസ്കാരം ലഭിച്ചത്- രേഷ്മ മോഹൻദാസ്

29. ഇന്ത്യ ബുൾ ഹൗസിംഗ് ഫിനാൻസിന്റെ നോൺ എക്സിക്യട്ടീവ് ചെയർമാനായി നിയമിതനായത്- Subhash Sheoratan Mundra

30. eBikGo- യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്- Harbhajan Singh

[the_ad_placement id=”post-ads”]

31. ആഗസ്റ്റ് 14- ന് നാഗ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സംസ്ഥാനങ്ങൾ- നാഗാലാന്റ്, മണിപ്പുർ

32. പ്രതിരോധ വകുപ്പിന്റെ ഉത്പാദന പ്രക്രിയ സ്വദേശ വൽക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി- SRIJAN

33. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി IIT Ropar വികസിപ്പിച്ച Room disinfection device- UVSAFE

34. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം- കേരളം

35. ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതി- Positive pay

Leave a Reply

Your email address will not be published. Required fields are marked *