Current Affairs 30 August 2020

1. International Booker Prize 2020 ജേതാവ്- Marieka Lucas Rijneveld (Dutch)
International Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി (29 വയസ്സ്)
കൃതി- The Discomfort of Evening (വിവർത്തക- Michele Hutchison)

2. സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി- സെയ്ഫ് ഹോം

3. 2020 ആഗസ്റ്റിൽ ഉപഭോക്താക്കൾക്ക് Digital Banking സംവിധാനം മെച്ചപ്പെടുത്തുന്നതിനായി Adobe Inc- മായി സഹകരിക്കുന്ന ബാങ്ക്- HDFC

4. 2020 ആഗസ്റ്റിൽ ഡൽഹി സർക്കാർ വിദ്യാർത്ഥികൾക്കായി ആരംഭിച്ച Fitness Campaign- Healthy Body Healthy Mind

5. 2020 ആഗസ്റ്റിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം ആരംഭിച്ച Mental Support Helpline സവിധാനം- KIRAN Helpline

6. മുഖ്യമന്ത്രിയുടെ Local Employment Assurance Programme ഭാഗമായി കുടുംബശ്രീ മുഖേന യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പദ്ധതി- അതിജീവനം കേരളീയം

7. മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ ആരംഭിച്ച Gender Help Centre- സ്നേഹിത

8. NCC കേഡറ്റുകൾക്ക് online പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile Application- DGNCC Training App

9. 2020 ആഗസ്റ്റിൽ ഉപഭോക്താക്കൾക്കായി Bajaj Alliance Life Insurance Ltd. ആരംഭിച്ച പുതിയ Virtual Assistance സംവിധാനം- Smart Assist

10. T20 ക്രിക്കറ്റിൽ 500 wicket നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം- Dwayne Bravo

[the_ad_placement id=”post-ads”]

11. ആരോഗ്യനില വഷളായതിനെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ആര്- ഷിൻസോ ആബെ, ജപ്പാൻ പ്രധാനമന്ത്രി

12. നാഷണൽ സെക്യൂരിറ്റി ചലഞ്ചേസ്: യങ് കോളേഴ്സ് ചലഞ്ച് ആരുടെ കൃതിയാണ്- ഇന്ത്യൻ ആർമി ചീഫ് മനോജ് മുകുന്ദ് നരവനെ

13. അയ്യൻകാളി ജയന്തി എന്ന്- ആഗസ്റ്റ് 28

14. 2020 ലോക ഉർദു കോൺഫറൻസ് വേദി എവിടെ- ന്യൂ ഡൽഹി

15. 2020- ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- ബയേൺ മ്യൂണിക്

16. Nuakhai Juhar ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനങ്ങൾ- ചത്തീസ്ഗഢ്, ഒഡീഷ

17. 2020 ഓഗസ്റ്റൽ രൂപീകരിച്ച ദേശീയ ട്രാൻസ്ജെൻഡർ കൗൺസിലിന്റെ അദ്ധ്യക്ഷൻ- കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി

18. 2020-ലെ ദേശീയ അദ്ധ്യാപക പുരസ്കാരം ലഭിച്ച മലയാളി അദ്ധ്യാപിക- ടി. തങ്കലത

19. അധ്യാപനത്തിൽ സാങ്കേതികത കൊണ്ട് മികവു തെളിയിച്ചതിന് 2020- ലെ ദേശീയ അദ്ധ്യാപക പുരസ്കാരം ലഭിച്ച മലയാള- എസ്. സജികുമാർ

20. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച Online patriotic short film contest- ലെ മികച്ച ചിത്രം- Am I

[the_ad_placement id=”post-ads”]

21. 2020 ആഗസ്റ്റിൽ ഐ.സി.സി- യുടെ Hall of fame- ൽ ഇടം നേടിയ ക്രിക്കറ്റ് താരങ്ങൾ- സഹീർ അബ്ബാസ് (പാകിസ്ഥാൻ), ലിസ ലേഖർ ആസ്ട്രേലിയ), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക)

22. പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കരാർ ഒപ്പുവെച്ച രാജ്യങ്ങൾ- ഇസ്രയേൽ-യു.എ.ഇ.
ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവെക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യു.എ.ഇ.
ഈജിപ്ത് (1978), ജോർദാൻ (1994) എന്നിവയാണ് മറ്റ് രണ്ട് അറബ് രാജ്യങ്ങൾ.

23. നരേന്ദ്ര മോദി ഓഗസ്റ്റ് 14- ന് നേടിയ റെക്കോഡ് എന്താണ്- ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിക്കുന്ന കോൺഗ്രസ്സിതര പ്രധാനമന്ത്രി

എ.ബി. വാജ്പേയിയുടെ മൂന്ന് പ്രാവശ്യമായുള്ള 2272 ദിവസത്തെ റെക്കോഡാണ് മോദി മറികടന്നത്.
ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് ജവാഹർലാൽ നെഹ്റു (6130 ദിവസം), ഇന്ദിരാ ഗാന്ധി (5829), മൻമോഹൻസിങ് (3656), രാജീവ് ഗാന്ധി (1857) എന്നിവരാണ് തൊട്ടു പിന്നിൽ. ഏറ്റവും കുറച്ചുകാലം ഭരണം നടത്തിയത് ചരൺസിങ് (170)

24. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം- മഹേന്ദ്രസിങ് ധോനി
2007- ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011- ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടങ്ങൾ നേടിയത് ധോനിയുടെ നേതൃത്വത്തിലായിരുന്നു.
ധോനി 90 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4876 റൺസും 350 ഏകദിന മത്സരങ്ങളിൽ നിന്ന് 10,773 റൺസും നേടിയിട്ടുണ്ട്

25. ധോനിയോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് താരം- സുരേഷ് റെയ്ന

ട്വൻറി-20- യിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് റെയ്ന. ഏകദിന, ട്വൻറി-20 ലോകകപ്പുകളിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യകാരനാണ് ഇദ്ദേഹം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി 5,000 റൺസ് തികച്ചത് റെയ്നയാണ്

26. 2020- ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യപദ്ധതി- National Digital Health Mission

27. കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടി.വി. ചാനൽ- സഭാ ടി.വി.

28. അതിർത്തി രക്ഷാസേനയുടെ (BSF) പുതിയഡയറക്ടർ ജനറൽ- രാകേഷ് അസ്താന

[the_ad_placement id=”post-ads”]

29. കോവിഡ് ചികിത്സയ്ക്കായി ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ എവിടെയാണ് 540 കിടക്കകളുള്ള ആശുപത്രി നിർമിക്കുന്നത്- കാസർകോട്ട്

30. സെപ്റ്റംബർ ഒന്ന് പോലീസ് ദിനമായി ആചരിക്കാൻ തീരുമാനിച്ച് സംസ്ഥാനം- പശ്ചിമ ബംഗാൾ

Leave a Reply

Your email address will not be published. Required fields are marked *