Current Affairs 14 July 2020

1. July 12- മലാല ദിനം, പേപ്പർ ബാഗ് ദിനം

2. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി- ഒപ്പം

3. കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി- ചിരി

4. പോളണ്ട് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- Andrzej Duda

5. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായ വ്യക്തി- Gyanendro Ningombam

6. His Holiness The Fourteenth Dalai Lama : An Illustrated Biography എന്ന പുസ്തകത്തിന്റെ രചയിതാവ്- Tenzin Geyche Tethong

7. മലയോര പ്രദേശങ്ങളിലെ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുവാനായി കൊല്ലം ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റ്- സേവിക

8. കല, കരകൗശലം, കൈത്തറി മേഖല എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ഫ്ളിപ്പ്കാർട്ടുമായി ധാരണപത്രം ഒപ്പിട്ട സംസ്ഥാനം- കർണാടക

9. ആദ്യമായി കോവിഡിനെതിരെയുള്ള വാക്സിന്റെ ക്ലിനിക്കൽ ടെസ്റ്റ് ട്രയൽ നടത്തിയ രാജ്യമേത്- റഷ്യ

10. കോവിഡ് ബാധയെത്തുടർന്ന് നീട്ടിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പുനരാരംഭിച്ച ടെസ്റ്റ് മാച്ച് വിജയിച്ച ടീം മേത്- വെസ്റ്റിൻഡീസ്
ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.

[the_ad_placement id=”center-ads”]

11. ബിരുദം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനമേത്- ഹരിയാന
മുഖ്യമന്ത്രി- മനോഹർലാൽ ഖട്ടർ.

12. ലോകസമ്പന്നരുടെ പട്ടികയിൽ ഏഴാമതെത്തിയ ഇന്ത്യക്കാരനാര്- മുകേഷ് അംബാനി

13. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായതാര്- ഗ്യാനേഴോ നിംഗോംബം
മണിപ്പൂർ സ്വദേശി ആണ്

14. രാജ്യത്ത് മറ്റൊരു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു കൂടിയുള്ള സ്ഥലം തമിഴ്നാട്ടിൽ കണ്ടെത്തിയതായി ഐ. എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവൻ അറിയിച്ചു. ഏതാണ് ഈ സ്ഥലം- കുലശേഖരപട്ടണം (തൂത്തുക്കുടി ജില്ല)

നിലവിൽ ബംഗാൾ ഉൾക്കടലിലെ ദ്വീപും, ആന്ധ്രാപ്രദേശിലെ നെല്ലുർ ജില്ലയുടെ ഭാഗവുമായ ശ്രീഹരിക്കോട്ട (സതീശ് ധവാൻ സ്പേസ് സെന്റർ), തിരുവനന്തപുരത്തെ തുമ്പ (TERLS) എന്നിവയാണ് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ.

15. ലോകത്തെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ സ്ഥാപകൻ ദുബായിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- ഹാജ് സഈദ് ബിൻ അഹമ്മദ് അൽ ലൂത്ത

1975- ൽ ദുബായ് ഇസ്ലാമിക ബാങ്ക് തുടങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു.

16. ഇന്ത്യൻ കരസേനയുടെ ഭാഗമായ ഘാതക് കമാൻഡോകൾ (Ghatak Commandos) ഈയിടെ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടു. എന്താണ് ഇവരുടെ പ്രത്യേകത- തോക്ക് ഉപയോഗിക്കാതെ ശത്രുവിനെ കീഴ്പ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടിയവരാണ് ഈ കമാൻഡോകൾ.

കൊലയാളികളെന്നും മരണ കാരികളെന്നും അറിയപ്പെടുന്ന ഇവർക്ക് 35 കി.ഗ്രാം വരെ ഭാരം ചുമന്ന് 40 കി.മീറ്റർ ദൂരം നിർത്താതെ ഓടാൻ കഴിയും.

ആയുധമുപയോഗിച്ചുള്ള യുദ്ധമുറകൾക്കൊപ്പം ഇവർക്ക് കായിക പരിശീലനവും ലഭിക്കുന്നു.

17. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് (Plasma Bank) പ്രവർത്തനം തുടങ്ങിയതെവിടെ- ഡൽഹിയിൽ

18. അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി- മൈക്കൽ മാർട്ടിൻ

19.ദേശീയ ഡോക്ടർ ദിനം ആചരിച്ചതെന്ന്- ജൂലായ് ഒന്നിന്
പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലായ് ഒന്നിനാണ് ഇന്ത്യയിൽ National Doctor’s Day ആചരിക്കുന്നത്.

‘Lessen the mortality of Covid- 19’ എന്നതാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2020- ലെ ഡോക്ടർ ദിന വിഷയമായി പ്രഖ്യാപിച്ചിട്ടുള്ളത്.

20. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അധ്യക്ഷസ്ഥാനം രാജിവെച്ച ഇന്ത്യക്കാരൻ- ശശാങ്ക് മനാഹർ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.
ഉപാധ്യക്ഷനായിരുന്ന ഇമ്രാൻ ഖ്വാജ (Imran Khwaja) ഇടക്കാല ചെയർമാനായി ചുമതലയേറ്റു.

1909- ൽ രൂപവത്കൃതമായ ICC- യുടെ ആസ്ഥാനം ദുബായ് (UAE) ആണ്.

[the_ad_placement id=”center-ads”]

21. റഷ്യൻ പ്രസിഡന്റായ വ് ലാദിമിർ പുതിന് ഏതു വർഷം വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്കാണ് രാജ്യത്തു നടന്ന ഹിതപരിശോധന അംഗീകാരം നൽകിയത്- 2036 വരെ

2024- ലാണ് പുതിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുക. തുടർന്ന് രണ്ടു തവണ കൂടി ഭരണത്തിൽ തുടരാൻ ഭരണഘടനാ ഭേദഗതി അവസരം നൽകും.
ആറു വർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി.

തുടർച്ചയായി രണ്ടു പ്രാവശ്യമേ പ്രസിഡന്റ് പദവി വഹിക്കാൻ കഴിയു എന്നതാണ് നിലവിലുള്ള വ്യവസ്ഥ.

20 വർഷമായി അധികാരത്തിൽ തുടരുന്ന പുതിൻ ഇടയ്ക്ക് പ്രധാനമന്ത്രി പദം വഹിച്ചുകൊണ്ടാണ് ഈ വ്യവസ്ഥയെ മറികടന്നത്.

22. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യ രാഷ്ട്രസഭാ കാര്യാലയത്തിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- ഇന്ദ്രമണി പാണ്ഡെ

ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *