Current Affairs 16 July 2020

1. 2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച Bloomberg Billionaires Index പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ 6-ാമത്തെ വ്യക്തി- മുകേഷ് അംബാനി
ഒന്നാമത്- Jeff Bezos

2. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ- ഒ സജിത

3. 2020 ജൂലൈയിൽ IIT Kanpur വികസിപ്പിച്ച UV sanitizing device- SHUDDH

4. 2019-20 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയായ രാജ്യം- USA
രണ്ടാമത്- ചൈന

5. ലോകത്തിലാദ്യമായി COVID- 19 vaccine മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചു എന്ന് അവകാശപ്പെട്ട കമ്പനി- Gamalei Institute of Epidemiology and Microbiology (റഷ്യ)

6. COVID 19- ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കരുതലില്ലാത്ത ജനവിഭാഗങ്ങളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനായി UNICEF, FICCI എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതി- #Reimagine campaign

7. COVID- 19 ചികിത്സയ്ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി IRDAL ആരംഭിച്ച ഹ്രസ്വകാല ഇൻഷുറൻസ് പദ്ധതികൾ- Corona Kavach, Corona Rakshak

8. BCCI- യുടെ പുതിയ CEO ആയി നിയമിതനായത്- Hemang Amin (താത്കാലിക ചുമതല)

9. If It Bleeds എന്ന പുസ്തകത്തിന്റെ രചയിതാവ്- Stephen King

10. Make in India- യുടെ ഭാഗമായി മധ്യപ്രദേശിലെ PLR Systems Pvt Ltd- ൽ നിർമിക്കുന്ന Israeli Assault Rifles- ARAD, CARMEL

[the_ad_placement id=”center-ads”]

11. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും അഭിമുഖങ്ങളെ ലളിതമായി നേരിടാനും ഉദ്യോഗാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂരിൽ കുടുംബശ്രീ ആരംഭിച്ച പദ്ധതി- കണക്ട് ടു വർക്ക്

12. അടുത്തിടെ ഇന്ത്യയിൽ 10 ബില്യൺ ഡോളർ ഡിജിറ്റലൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച കമ്പനി- ഗുഗിൾ

13. പോളണ്ടിന്റെ പുതിയ പ്രസിഡന്റ്- ആൻട്രെജ് സെബാസ്റ്റ്യൻ ദുഡ

14. ഗ്ലോബൽ ഹുമാനിറ്റേറിയൻ അവാർഡ് 2020- ൽ ‘ടോപ് പബ്ളിസിസ്റ്റ് ‘ബഹുമതി കരസ്ഥമാക്കിയ വ്യക്തി- Sachin Awasthi

15. International Academy of Astronautics (IAA)- ന്റെ Von Karman Award 2020- ന് അടുത്തിടെ അർഹനായ വ്യക്തി- കെ. ശിവൻ (ISRO chairman)

16. അടുത്തിടെ സാഹിതി ഏർപ്പെടുത്തിയ ഗ്രബിയേൽ മാർകേസ് പുരസ്കാരത്തിന് അർഹനായ വ്യക്തി- പെരുമ്പടവം ശ്രീധരൻ

17. ഇന്ത്യയിൽ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ CBSE- യുമായി കൈകോർത്ത IT കമ്പനി- ഗൂഗിൾ

18. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്- മഴവിൽ പൂവ്

19. ലോക യുവജന നൈപുണി (യൂത്ത് സ്കിൽ ) ദിനമായി ആചരിക്കുന്നതെന്ന്- ജൂലൈ 15

20. ചഹബാർ റയിൽ പ്രോജക്ടിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയ രാജ്യമേത്- ഇറാൻ

[the_ad_placement id=”center-ads”]

21. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ഉത്പാദനത്തിന് മൃഗശാലകൾക്ക് അനുമതി നൽകുന്ന നിയമം നിലവിൽ വന്ന രാജ്യമേത്- മ്യാൻമാർ

22. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ ച്ചൊല്ലിയുള്ള കേസിന് വിധി പറയാൻ സുപ്രീം കോടതി ആശ്രയിച്ച് പുസ്തകമേത്- സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്സ്
കർത്താവ്- വി.പി. മേനോൻ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.

23. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ ദേശീയ പുരസ്കാരമായ ബാബുറാവു മഹാത്രെ സ്വർണമെഡൽ ലഭിച്ചതാർക്ക്- എസ് .ഗോപകുമാർ

ഇന്ത്യൻ വാസ്തുകലാ മേഖലക്ക് നൽകിയ മികച്ച സംഭാവനക്കാണ് പുരസ്കാരം

24. ഹരിത കേരളം മിഷനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് തരിശു ഭൂമി കാർഷിക സമ്പന്നമാക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിൽ ആരംഭിച്ച പദ്ധതി- ദേവഹരിതം

25. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ല- വയനാട്
ആദ്യത്തേത്- തിരുവനന്തപുരം

26. പട്ടികജാതി വിഭാഗത്തിലെ ഹൈസ്കൂ ൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ ഭൗതികസൗകര്യങ്ങളോടുകൂടിയ പഠനമുറികൾ നിർമിക്കുന്നതിനായി ‘പഠനമുറി’ പദ്ധതി ആരംഭിച്ച ജില്ല- കാസർഗോഡ്

27. Google+ നു പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ- Google Currents

Leave a Reply

Your email address will not be published. Required fields are marked *