Current Affairs 18 Sepetember 2020

Latest malayalam current affairs,important current affairs for kerala psc,current affairs notes for september month,current affairs for the day 18 september  2020,latest current afairs 18 september 2020 , latest current affairs in malayalam,latest malayalam current affairs notes malayalam,daily current affairs notes,latest malayalam current affairs gk,latest current affairs tips, latest current updates

1. എല്ലാ പദ്ധതികളിലും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശഭരണ സ്ഥാപനം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം)

2. ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി- K.N. Dikshit Committee

3. ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ആസൂത്രണം ചെയ്യുന്ന ദൗത്യം- ശുക്രയാൻ- 1

4. എ.ടി.എം. കളിലൂടെ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് ഒ.ടി.പി. സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

5. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ അടുത്തിടെ ലഭിച്ച കമ്പനി- ടാറ്റാ ഗ്രൂപ്പ്
സെൻട്രൽ വിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിക്കുന്നത്

6. പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (PGC) അവാർഡ് അടുത്തിടെ ലഭിച്ച വ്യക്തി- കെ.കെ. രാഗേഷ്

[the_ad_placement id=”post-ads”]

7. പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള എഡ്.ടെക് കമ്പനിയായ ഗ്രേറ്റ് ലേണിംഗിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- വിരാട് കൊഹ് ലി

8. ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്ഫോമായ Paytm- ന്റെ അനുബന്ധ സ്ഥാപനമായ പേ.ടി.എം. ഫസ്റ്റ് ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായത്- സച്ചിൻ ടെൻഡുൽക്കർ

9. UNICEF- ന്റെ ഇന്ത്യയിലെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയ ബോളിവുഡ് താരമാര്- ആയുഷ്മാൻ ഖുരാന
കുടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി

10. 2020 സെപ്റ്റംബർ 16- ന് നടന്ന G20 പരിസ്ഥിതി മന്ത്രിമാരുടെ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പ്രകാശ് ജാവദേക്കർ

11. എം പി മാരുടെ ശമ്പള ആനുകൂല്യങ്ങളിൽ എത്ര ശതമാനം കുറക്കാനുള്ള ബില്ലാണ് ലോക്സഭ പാസാക്കിയത്- 30%
ലോകത്ത് ജനാധിപത്യത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ

12. ഇന്ത്യ UN- ന്റെ ഏത് കമ്മീഷനിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്- യുഎൻ കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ
ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന യുഎൻ സംഘടനയാണ്

[the_ad_placement id=”post-ads”]

13. എത്രാമത് ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണ മീറ്റിംഗാണ് സെപ്റ്റംബർ 15- ന് നടന്നത്- പത്താമത്
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി- രാജ് കുമാർ പങ്കെടുത്തു

14. 2020 സെപ്റ്റമ്പറിൽ അന്തരിച്ച പ്രശസ്ത കലചരിത്രകാരിയും, മുൻ രാജ്യസഭാ അംഗവുമായിരുന്ന വ്യക്തി- കപില വൽസ്യായൻ

15. 2020 സെപ്റ്റമ്പറിൽ തന്റെ നിയമസഭാ അംഗത്വത്തിന്റെ 50-ആം വാർഷികം ആഘോഷിക്കുന്ന കേരള മുൻ മുഖ്യമന്ത്രി- ഉമ്മൻചാണ്ടി

16. ഏത് രാഷ്ട്രീയ നേതാവിന്റെ വസതി ഏറ്റെടുക്കുന്ന ബില്ലാണ് തമിഴ്നാട് നിയസഭ 2020- ൽ പാസ്സാക്കിയത്- ജയലളിത
വസതിയുടെ പേര് : വേദ നിലയം

17. ഫോബ്സ് മാസികയുടെ 2020- ലെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- ലയണൽ മെസ്സി

18. കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്നത്- ആലപ്പുഴ

[the_ad_placement id=”post-ads”]

19. യു.എൻ. സാമൂഹിക കൗൺസിലിനു കീഴിലുള്ള വനിതകളുടെ പദവിക്കായുള്ള സമിതിയിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
മത്സരത്തിൽ ചൈനയെ മറികടന്നാണ് ഇന്ത്യയുടെ ജയം

20. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- മയ്യിൽ (കണ്ണൂർ)

21. കേരളത്തിലെ ആദ്യ എൻ.സി.സി. നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം)

22. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Sameer Kumar Khare

23. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ Country Director ആയി നിയമിതനായത്- Takeo Konishi

24. ‘My Life in Design’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Gauri Khan

[the_ad_placement id=”post-ads”]

25. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘My Family is my responsibility’ കാമ്പയിൻ അടുത്തിടെ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

26. കോവിഡ് പരിശോധനാ സൗകര്യമുള്ള ഇന്ത്യയുടെ ആദ്യ വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

27. അന്താരാഷ്ട്ര ഓസോൺ ദിനമെന്ന്- സെപ്റ്റംബർ – 16
തീം- Ozone for life: 35 years of Ozone layer Protection

28. ഫെയ്സ് ബുക്ക് ഇന്ത്യ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് മേധാവിയായി നിയമിതനായതാര്- അരുൺ ശ്രീനിവാസ്

29. അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ- 14
ലോകത്ത് ജനാധിപത്യത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ
30. ADB- യുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായതാര്- സമീർ കുമാർ ഖാരെ

[the_ad_placement id=”post-ads”]

31. വേൾഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതാര്- രാജേഷ് ഖുള്ളർ

32. ജപ്പാൻ പ്രധാന മന്ത്രിയായി അധികാരമേൽക്കുന്ന വ്യക്തി- യോഷിഹിരേ സുഗ

33. ഇസ്രായേലുമായി 2020 സെപ്റ്റംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാർ ഒപ്പിട്ട അറബ് രാജ്യങ്ങൾ ഏതൊക്കെ- ബഹ്റൈൻ & യു.എ.ഇ

34. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിൽ വീഴ്ചവരുത്തിയ ഇ കോമേഴ്സ് കമ്പനികൾക്ക് പിഴ ചുമത്താതതിനാൽ കേന്ദ്ര മലിനീകരണ ബോർഡിനെ ദേശീയ ഹരിത ട്രിബൂണൽ വിമർശിക്കുകയുണ്ടായി. ഏതൊക്കെയാണ് ഈ കമ്പനികൾ- ആമസോൺ , ഫ്ളിപ്കാർട്ട്

35. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി- ടി എസ് തിരുമൂർത്തി

36. യു എ ഇ യും ബഹ്റൈനും ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിച്ച ഉടമ്പടി- എബ്രഹാം ഉടമ്പടി

37. ഇസ്രയേലുമായി കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യം- യു. എ.ഇ

[the_ad_placement id=”post-ads”]

38. യു.എ.ഇ ഇസ്രയേൽ കരാറിന് മധ്യസ്ഥത വഹിച്ച രാജ്യം- അമേരിക്ക

39. നിലവിലെ ഖേൽരത്ന പുരസ്കാര തുക 7.5 ലക്ഷത്തിൽ നിന്ന് എത്രയായാണ് ഉയർത്തിയത്- 25 ലക്ഷം

40. ധ്യാൻ ചന്ദ് അവാർഡിന്റെ പുതുക്കിയ പുരസ്ക്കാര തുക- 10 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *