Current Affairs 22 July 2020

1. ദക്ഷിണ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം- സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ (SPCCCH)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹി ഭരണകൂടം 10 ദിവസംകൊണ്ടാണ് 10,200 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയത്.

1000 കോവിഡ് രോഗികളെ കിടത്തി ചികിത്സിപ്പിക്കാനാവുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ കോവിഡ്- 19 ഹോസ്പിറ്റലും ഇതോടൊപ്പം ന്യൂഡൽഹിയിൽ പ്രവർത്തനം തുടങ്ങി.

പതിനൊന്ന് ദിവസം കൊണ്ടാണ് DRDO (Defence Research and Development Organisation) ടാറ്റാ സൺസിന്റെ സഹായത്തോടെ ഈ ആശുപത്രി നിർമിച്ചത്.

2. സംസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായത്- ശശികലാ നായർ

കേരളത്തിൽ ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ്.

3. ഈയടുത്ത് അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ സംഗീതസംവിധായകൻ- എന്നിയോ മോറികൊണെ (Ennio Morricone)

4. ലോക ബാഡ്മിന്റണിലെ ചൈനക്കാരനായ അതുല്യ പ്രതിഭ 36-ാം വയസ്സിൽ വിരമിച്ചു. ഇദ്ദേഹത്തിന്റെ പേര്- ലിൻ ഡാൻ

ബെയ്ജിങ്,ലണ്ടൻ ഒളിംപിക്സകളിലെ സ്വർണ മെഡൽ ജേതാവാണ്.

സൂപ്പർ ഗ്രാൻ ഡ് സ്ലാം നേടിയ ആദ്യ ബാഡ്മിന്റൺ താരം കൂടിയാണ്.

5. ഗംഗാ നദി പുനരുജീവന പദ്ധതിക്കുള്ള സഹായമായി ലോകബാങ്ക് 40 കോടി ഡോളർ അനുവദിച്ചു. പദ്ധതിയുടെ പേര്- നമാമി ഗംഗെ (Namami Gange)

2014- ലാണ് പദ്ധതി ആരംഭിച്ചത്.

20,000 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നുവരുന്നത്.

6. രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിദഗ്ധന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നൽകി വരുന്ന ഡോ. എം.വി. പൈലി പുരസ്കാരം ലഭിച്ചത്- പ്രൊഫ. പി.ബി. സുനിൽകുമാർ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടറാണ്.

ഭരണ ഘടനാ പണ്ഡിതനും ‘Father of Management Education in Kerala’ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.വി.പൈലിയുടെ ആത്മകഥയാണ് ‘സേവനത്തിന്റെ രാജപാതയിൽ’

7. ഐക്യരാഷ്ട്ര സഭയുടെ എത് ഏജൻസിയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിൻമാറുന്നതായി പ്രഖ്യാപിച്ചത്- ലോകാരോഗ്യ സംഘടന (WHO)

കോവിഡ് പ്രതിരോധത്തിൽ കൃത്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മേയ് മാസത്തിൽ സംഘടനയിൽ നിന്ന് പിൻവാങ്ങുന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വിഷയത്തിൽ WHO ചൈനയുടെ പക്ഷം പിടിക്കുന്നുവെന്നും പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.

ജനീവ (സ്വിറ്റ്സർലൻഡ്) ആണ് WHO- യുടെ ആസ്ഥാനം.

8. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത്- ഡോ. സജി ഗോപിനാഥ്

[the_ad_placement id=”post-ads”]

9. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ മേയർ- സി. സീനത്ത്

10. ലോക ജന സംഖ്യാദിനം (World Population Day) എന്നായിരുന്നു- ജൂലായ് 11

1987 ജൂലായ് 11- നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞത്. ഇതിന്റെ ഓർമയ്ക്കായാണ് United Nations Development Programme (UNDP)- ന്റെ ആഭിമുഖ്യത്തിൽ 1989 മുതൽ ജനസംഖ്യാദിനം ആചരിച്ചുവരുന്നത്.

‘How to safeguard the health and rights of woman and girls now’ എന്നതാണ് 2020- ലെ ജനസംഖ്യാ ദിന വിഷയം.

11. കോഴിക്കോട് സർവകലാശാലയു ടെ പുതിയ വൈസ് ചാൻസലർ- പ്രൊഫ. ഡോ. എം.കെ. ജയരാജ്

12. ഡിപ്ലോമാറ്റിക് ബാഗ് (Diplomatic Bag) എന്നാലെന്താണ്- ഒരു രാജ്യം മറ്റൊരു രാജ്യത്തെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജ്
ബാഗ് എന്നാണ് പേരെങ്കിലും ഇവ പെട്ടികളോ കാർട്ടണുകളോ ബ്രീഫ് കെയ്സുകളോ കണ്ടയ്നറുകളോ ആകാം.

ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനോ പിടിച്ചെടുക്കാനോ കഴിയില്ല.
എന്നാൽ സംശയം തോന്നുന്ന പക്ഷം അതത് വിദേശ മന്ത്രാലയങ്ങളുടെ അനുമതിയോടെ പരിശോധിക്കാം.
നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച 1961- ലെ വിയന്ന കൺവെൻഷൻ പ്രകാരമാണ് ഈ പരിരക്ഷ നൽകിയിട്ടുള്ളത്.

13. ഭിന്നശേഷിയുള്ളവർക്ക് ഇലക്ട്രിക് വീൽചെയറുകൾ ലഭ്യമാക്കുന്നതിനായി കൊല്ലം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- ബട്ടർഫ്ലൈസ്

14. 2020 ജൂണിൽ പ്രഥമ Prof. P. C. Mahalanobis Award in official Statistics നേടിയ വ്യക്തി- Dr. C. Rangarajan

15. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- K.K. Venugopal

16. 2020 ജൂണിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy Trial- Project Platina

[the_ad_placement id=”post-ads”]

17. യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ഡിജിറ്റൽ ഉപദേശകയായി തെരഞ്ഞെടുത്ത ഇന്ത്യൻ വംശജ- മേധ രാജ്

18. അടുത്തിടെ മധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല ലഭിച്ച വ്യക്തി- ആനന്ദിബെൻ പട്ടേൽ

19. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Tushar Mehta

20. വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദ്യശ്യമുള്ള ചെറുവനങ്ങൾ വളർത്തിയെടുക്കുന്ന വനം വകുപ്പിന്റെ പദ്ധതി- വിദ്യാവനം

21. Iceland- ന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Gudni Johannesson

Leave a Reply

Your email address will not be published. Required fields are marked *