Current Affairs for Kerala PSC 17 September 2020

1. 2020- ലെ ഷാംഗായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന്റെ വേദി- ഇന്ത്യ

2. World Intellectual Property Organization പ്രസിദ്ധീകരിച്ച 2020- ലെ റിപ്പോർട്ട് പ്രകാരം ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 48

3. മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പൊലീസ് സ്റ്റേഷന്റേയും നേതൃത്വത്തിൽ ആരംഭിച്ച ജെൻഡർ ഹെൽപ്പ് സെന്റർ- സ്നേഹിത

4. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വ്യക്തി- Hemant Khatri

5. കോവിഡ് രോഗികൾക്ക് ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കുന്നതിനായി ഇന്ത്യൻ റയിൽവേ വികസിപ്പിച്ച ട്രോളി- മെഡ് ബോട്ട്

6. ‘The Big Thoughts of Little Luv” എന്ന പുസ്തകത്തിന്റെ രചയിതാവ്- കരൺ ജോഹർ

[the_ad_placement id=”post-ads”]

7. ‘One Nation One Card’ എന്ന പദ്ധതിയിൽ അടുത്തിടെ ഉൾപ്പെടുത്തിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ- ലഡാക്ക്, ലക്ഷദ്വീപ്

8. ആൻഡമാൻ കടലിൽ അടുത്തിടെ ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തിയ നാവിക അഭ്യാസം- ഇന്ദ്ര

9. നിലവിലെ ഇലക്ഷൻ കമ്മീഷണറായി നിയമിതനായ വ്യക്തി- രാജീവ് കുമാർ

10. കൊച്ചി-ബംഗളുരു ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത്- ആലുവ

11. Confederation of Indian Industry-യും, Godrej Green Business Centre (GBC)- യും ചേർന്ന് 2020- ലെ ‘Excellence in Energy Management’ അവാർഡ് നൽകിയത്- രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപാർട്ട്

12. 2020- ലെ ബെൽജിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ

[the_ad_placement id=”post-ads”]

13. അടുത്തിടെ അന്തരിച്ച ആൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷന്റെ സ്ഥാപകയും ഇന്ത്യയിലെ ആദ്യ വനിത കാർഡിയോളജിസ്റ്റുമായ വ്യക്തി- പത്മാവതി ശിവരാമ കൃഷ്ണയ്യർ

14. അടുത്തിടെ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- അവിക് സർക്കാർ

15. 2020 ആഗസ്റ്റിൽ കൊറിയയിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ- Bavi, Maysak

16. 2020 ഓഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്- കേരള പൊലീസ്

17. ജഡ്മിമാരെ വിമർശിച്ച് കോടതിയലക്ഷ്യക്കുറ്റം ചെയ്ത പ്രശാന്ത് ഭൂഷൺ എന്ന അഭിഭാഷകന് സുപ്രീംകോടതി അടുത്തിടെ പിഴയായി വിധിച്ചത് എത്ര രൂപയാണ്- ഒരു രൂപ

18. മത്സ്യഫെഡിന്റെ ‘ഫ്രഷ് മീൻ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ- ജോയ് സെബാസ്റ്റ്യൻ
വീഡിയോ കോൺഫറൻസിനുള്ള വി കൺസോൾ ആപ്പ് വികസിപ്പിച്ചതിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ജോയ് സെബാസ്റ്റ്യൻ

[the_ad_placement id=”post-ads”]

19. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഇത്തവണത്തെ ടാഗോർ സ്കോളർഷിപ്പ്/ ഫെലോഷിപ്പ് ലഭിച്ച മലയാളി- കെ.കെ. ഗോപാലകൃഷ്ണൻ

20. അടുത്തിടെ കോവിഡ് ബാധി ച്ച് 103-ാം വയസ്സിൽ അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധ- ഡോ. എസ്. പത്മാവതി
രാജ്യത്തെ ആദ്യ വനിതാ കാർഡിയോളജിസ്റ്റാണ്.
ഓൾ ഇന്ത്യാ ഹാർട്ട് ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റാണ്.
‘God Mother of Cardiology’ എന്നും ഡോ. പത്മാവതി വിശേഷിപ്പിക്കപ്പെടുന്നു.
പത്മവിഭൂഷൻ (1992) നേടിയിട്ടുണ്ട്

21. ‘The Dramatic Decade: The Indira Gandhi Years’ എന്ന ആത്മകഥാപരമായ ഗ്രന്ഥം ഏത് മുൻ രാഷ്ട്രപതിയുടെതാണ്- പ്രണബ്കുമാർ മുഖർജി

22. ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ രണ്ടിന്റെ പ്രാധാന്യം എന്തായിരുന്നു- രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് 75 വർഷം തികഞ്ഞ ദിനം
1939 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടാം ലോകയുദ്ധം അവസാനിച്ചത് 1945 സെപ്റ്റംബർ രണ്ടിനാണ്.
ആറുവർഷവും ഒരു ദിവസവും ഈ മഹായുദ്ധം നീണ്ടുനിന്നു.

23. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (P.T.I.)- യുടെ പുതിയ ചെയർമാൻ- അവീക് സർക്കാർ

ആനന്ദ് ബസാർ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിന്റെ എമെരിറ്റസ് എഡിറ്ററും വൈസ് ചെയർമാനുമാണ് അവീക് സർക്കാർ.
1947 ഓഗസ്റ്റ് 27- ന് സ്ഥാപിതമായ പി.ടി.ഐ. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ്.

24. ഇന്ത്യയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട പബ്ജി ഗെയിമിന്റെ മുഴുവൻ പേരെന്ത്- Player Unknown’s Battlegrounds
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യയിൽ പുതുതായി നിരോധിക്കപ്പെട്ടത്
ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നേരത്തെ നിരോധിച്ചിരുന്നു.

[the_ad_placement id=”post-ads”]

25. കേന്ദ്ര സർവീസ് ജീവനക്കാരുടെ സമഗ്ര പരിശീലനത്തിനും കാര്യശേഷി വർധനവിനുമായുള്ള പുതിയ പദ്ധതി- മിഷൻ കർമയോഗി

26. ഗാന്ധിജയന്തി ദിനത്തിൽ നിലവിൽ വരുന്ന കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ആരുടെ പേരിലാണ് അറിയപ്പെടുക- ശ്രീനാരായണഗുരു
ആസ്ഥാനം- കൊല്ലം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല ഉൾപ്പെടെ 14 ഓപ്പൺ സർവകലാശാലകളാണ് നിലവിൽ രാജ്യത്തുള്ളത്. 15-ാമത്തതാണ് കേരളത്തിലേത്.

27. 2020 ആഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road Connectivity ഉറപ്പുവരുത്തുന്നതിനായി Major Dhyan Chand Vijayapat Yojana ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

28. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (K.F.C.) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്- ടോമിൻ തച്ചങ്കരി

29. കൊച്ചി ആ സ്ഥാനമായുള്ള ഈസ്റ്റേൺ കോണ്ടിനെന്റ്സ് എന്ന ഭക്ഷ്യാത്പാദന കമ്പനിയെ ഏത് യൂറോപ്യൻ കമ്പനിയാണ് ഏറ്റെടുത്തത്- ഓർക് ല (Orkla), നോർവേ

30. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (S.C.O) പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം 2020- ൽ എവിടെ വച്ചായിരുന്നു- മോസ്കോയിൽ
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്തു.
ചൈന, ഇന്ത്യ, കസാഖ്സ്മാൻ, കിർഗിസ്താൻ, റഷ്യ, പാകിസ്താൻ, താജികിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ എട്ട് രാജ്യങ്ങളാണ് S.C.O- യിലെ അംഗങ്ങൾ
2001 ജൂൺ 15- നാണ് സംഘടന രൂപംകൊണ്ടത്.
ബെയ്ജിങ് (ചൈന) ആണ് ആസ്ഥാനം
ഉസ്ബെക്കിസ്താന്റെ മുൻ വിദേശകാര്യ മന്ത്രിയായ വ്ളാഡിമിർ നോറോവ് ആണ് SCO- യുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ.

[the_ad_placement id=”post-ads”]

31. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ‘സ്റ്റേറ്റ് ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ- 2018’- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്
ഉത്തർപ്രദേശ്, തെലങ്കാന എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനത്തുള്ളത്.
കേരളത്തിന്റെ സ്ഥാനം- 28 ആണ്.

32. 2020- ലെ വെസ്റ്റേൺ & സതേൺ ടെന്നീസ് ട്രോഫി ജേതാവ്- നോവാക് ജോക്കോവിച്ച്
വനിത വിഭാഗം- വിക്ടോറിയ അസരംഗ

33. 2020- ലെ HIDE ചെസ്സ് ഒളിമ്പ്യാർഡിന്റെ ജേതാക്കൾ- ഇന്ത്യ, റഷ്യ

34. റാണി ലക്ഷ്മിഭായ് സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്

35. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ആദ്യ വനിത ഡയറക്ടർ ജനറലായി നിയമിതയായത്- ഉഷ പഥീ

36. 2020- ലെ ലോക ഉറുദു കോൺഫറൻസിന്റെ വേദി- ന്യൂ ഡൽഹി

37. ഇന്ത്യയിൽ ഏത് മാസമാണ് ‘Nutrition Month’ ആയി ആചരിച്ചത്- സെപ്റ്റംബർ

38. രാജ്യത്തെ പ്രധാന സൂപ്പർമാർക്കറ്റ് ശ്യംഖലയായ ബിഗ് ബസാറിനെ ഏത് ഗ്രൂപ്പ് ആണ് ഏറ്റെടുക്കുന്നത്- റിലയൻസ്

39. പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം- കേരളം

40. ഇന്ത്യയിലെ ആദ്യത്തെ സീ പ്ലയിൻ സർവ്വീസ് ഒക്ടോബർ 31- ന് ആരംഭിക്കന്നത് എവിടെ നിന്ന്- സബർമതി

Leave a Reply

Your email address will not be published. Required fields are marked *