Current Affairs for Kerala PSC – 14 October 2020

1. ലേലത്തിന് വെച്ച് ലോകത്തിലെ ഏറ്റവും വലുതും തിളക്കമാർന്നതുമായ വജ്രം ഏത്- പർപ്പിൾ പിങ്ക് (ദ സ്പിരിറ്റ് ഓഫ് റോസ് എന്നറിയപ്പെടുന്നു)

2. ലോക ദേശാടന പക്ഷി ദിനം എന്ന്- ഒക്ടോബർ 10

3. 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച Forbes India Rich List 2020- ൽ ഏറ്റവും മുന്നിലുള്ള മലയാളി- എം. ജി. ജോർജ് മുത്തുറ്റ് (26-ാമത്)

4. കിർഗിസ്താൻ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- സാദിർ ജാപറോവ്

5. ഫ്ളീറ്റ് അവാർഡ് ഫംഗ്ഷൻ 2020- ലെ ഏറ്റവും മികച്ച കപ്പലായി പ്രഖ്യാപിച്ച ഇന്ത്യൻ നാവിക കപ്പലുകൾ- ഐ.എൻ.എസ്. അരിഹന്ത്, ഐ.എൻ.എസ് കോര

6. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ മുദ്രാവാക്യം- ഇന്ത്യൻ ഫുട്ബോൾ ഫോർവേഡ് ടുഗദർ

7. 2020- ൽ ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ 2-ാമത്തെ സ്റ്റീൽ പാലം (Barsi Bridge) നിലവിൽ വരുന്നത്- ഹിമാചൽ പ്രദേശ്

8. എത്രാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് അടുത്തിടെ പ്രഖ്യാപിച്ചത്- 50-ാമത്

9. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം- ഡൽഹി

10. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരുന്ന കേണൽ മൺറോയുടെ മ്യൂസിയം സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല- കോട്ടയം

11. എൻ.ബി.എ ബാസ്കറ്റ് ബോളിൽ 17-ാം കീരിടം നേടിയ ടീം- ലോസ് ഏഞ്ചലസ്

12. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ 2020- ലെ പുതുർ പുരസ്കാരത്തിന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി

13. 2020 ഒക്ടോബറിൽ തപസ്യ കലാസാഹിത്യ
വേദിയുടെ പ്രൊഫ. തുറവുർ വിശ്വംഭരൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- സി. ജി. രാം ഗോപാൽ

14. 2020- ലെ Formula One Eiffel Grand Prix ജേതാവ്- ലുയിസ് ഹാമിൽട്ടൻ (ഈ ജയത്തോടെ 91 Grand Prix ജയങ്ങൾ എന്ന മൈക്കൽ ഷൂമാക്കറുടെ ലോക റെക്കോർഡിന് ഒപ്പം എത്തി)

15. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായി യുദ്ധ സ്മാരകം നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം)

16. പെരുവിരൽ കഥകൾ എന്ന പുസ്തകം രചിച്ചത്- പി. കെ. പാറക്കടവ്

17. All India Football Federation- ന്റെ പുതിയ Motto- Indian Football : Forward, Together

18. 2020 ഒക്ടോബറിൽ കാർഷിക ഉത്പന്നങ്ങളുടെ ഒാൺലൈൻ വിപണനം കാര്യക്ഷമമാക്കുന്നതിന് Kisan Rath Mobile App ആരംഭിച്ച സംസ്ഥാനം- അസം

19. 2020 ഒക്ടോബറിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് Computer coding പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിൽ ആരംഭിച്ച ക്യാമ്പയിൻ- Code-A-THON

20. 2020 ഒക്ടോബറിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി അസമിൽ ആരംഭിച്ച പദ്ധതി- Swar- nirbhar Naari : Atmanirbhar Asom

21. 2020 ഒക്ടോബറിൽ Mobile Water Testing Laboratory van സംവിധാനം ആരംഭിച്ച സംസ്ഥാനം- ഹരിയാന

22. കേരളത്തിലെ ആദ്യ ജീവാണു ജൈവവിള ഗുണനിയന്ത്രണശാല നിലവിൽ വന്നത്- പട്ടാമ്പി

23. 2020 ഉണ്ണികൃഷ്ണൻ പുത്തൂർ സ്മാരക പുരസ്കാര ജേതാവ്- അക്കിത്തം അച്യുതൻ നമ്പൂതിരി

24. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ആഗോള മനുഷ്യാവകാശ സംഘടന- ആംനെസ്റ്റി ഇന്റെർ നാഷണൽ
1961- ൽ പീറ്റർ ബനെൻസൺ ലണ്ടൻ ആസ്ഥാനമാക്കി സ്ഥാപിച്ച സംഘടനയാണിത്
1977- ൽ ആംനെസ്റ്റിക്ക് നൊബേൽ സമാധാന സമ്മാനം ലഭിച്ചിരുന്നു
25. അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ച കോടതി- ലഖ്നൗവിലെ സി.ബി.ഐ. പ്രത്യേക കോടതി
സുരേന്ദർ കുമാർ യാദവാണ് വിധി പ്രസ്താവിച്ചത്
ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ, പ്രധാനമന്ത്രി യായിരിക്കെ പി.വി. നരസിംഹ റാവു 1992-ൽ നിയമിച്ച കമ്മിഷനാണ് എം.എസ്. ലിബർഹാൻ കമ്മിഷൻ
26. ഏത് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തമ്മിലാണ് ഇപ്പോൾ സൈനിക സംഘർഷം നടന്നുവരുന്നത്- അർമീനിയ, അസർബൈജാൻ

27. 2020-ലെ (സെപ്റ്റംബർ 27) ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെ വിഷയം- Tourism and Rural : Development

28. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം- ശ്രീലങ്ക

29. സെപ്റ്റംബർ 27- ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് ഏത് വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്- ധനകാര്യം, വിദേശകാര്യം, പ്രതിരോധം
1998-2004 കാലത്തെ വാജ് പേയി മന്ത്രിസഭകളിലാണ് ജസ്വത് ഈ വകുപ്പുകളുടെ ചുമതല വഹിച്ചത്
1999- ൽ കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിൽ യാത്രക്കാരെ വിട്ടുകിട്ടുന്നതിന് പകരമായി മൂന്ന് ഭീകരരെ മോചിപ്പിച്ചത് ഇദ്ദേഹം വിദേശകാര്യ മന്ത്രിയായിരിക്കവെയാണ്
‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം ‘ (Jinnah: India, Partition, Independence) എന്ന പുസ്തകത്തിൽ പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നയ പുകഴ്ത്തി എഴുതിയതിന്റെ പേരിൽ ജസ്വന്ത് സിങ്ങിനെ ബി.ജെ.പിയിൽ നിന്നും പുറത്താക്കിയിരുന്നു.

30. അന്തരിച്ച ശൈഖ് ജാബിർ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഏത് രാജ്യത്തെ ഭരണാധികാരിയായിരുന്നു- കുവൈത്ത്
ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആണ് കുവൈത്തിലെ പുതിയ ഭരണാധികാരി
കുവൈത്തിലെ 16-ാമത് അമീറാണ് ഇദ്ദേഹം
31. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിതമാകുന്നത് എവിടെയാണ്- മംഗളൂരു (കർണാടക)

32. സംസ്ഥാന വിവരാവകാശ കമ്മിഷനിൽ പുതിയതായി അംഗമായത്- എച്ച്. രാജീവൻ

33. ഓസ്ട്രേലിയയിൽ സെപ്റ്റംബർ 28- ന് അന്തരിച്ച അസമിലെ ഏക വനിതാ മുൻ മുഖ്യമന്ത്രി- അൻവാര തൈമൂർ

34. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി കെ.എസ്.ആർ.ടി.സി. രൂപം കൊടുത്തിട്ടുള്ള മൊബൈൽ ആപ്പ്- എന്റെ കെ.എസ്.ആർ.ടി.സി. (Ente KSRTC)

35. അന്തരിച്ച സി.എഫ്. തോമസ് 40 വർഷമായി ഏത് മണ്ഡലത്ത യാണ് കേരള നിയമസഭയിൽ പ്രതിനിധാനം ചെയ്തത് ചങ്ങനാശ്ശേരി
ഇപ്പോഴത്തെ (14-ാമത്) നിയ മസഭാംഗമായിരിക്കെ അന്തരിച്ച ആറാമത്തെ വ്യക്തിയാണ് സി.എ ഫ്. തോമസ്

Leave a Reply

Your email address will not be published. Required fields are marked *