Gandhiji Quiz -Questions – Answers – Part 1

Team kerala psc gk presents questions related to mahathma gandhi ,gandhi life,history,gandhi quiz questions,gandhi life,events,mahathma gandhi quiz,gandhiji quiz,kerala psc gandhiji gk,kerala psc history gk of gandhi.mahathma quiz,gandhiji quiz questions,gandhi gk quiz,gandhi quiz gk.gandhi quiz for school sytudents.mahathma gandhi quiz for school.

1.ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ ഏത് പേരിലാണറിയപ്പെടുന്നത്
കീർത്തി മന്ദിർ

2.ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആരായിരുന്നു
ലൂയി ഫിഷർ

3.ഗാന്ധിജി കൊല്ലപ്പെട്ടതറിഞ്ഞു രണ്ടാമത്തെ യേശു ക്രിസ്തുവിനെയും കുരിശിൽ തറച്ചു എന്ന് പറഞ്ഞതാരാണ്

പേൾ എസ് ബക്ക്

4.ഗാന്ധിജി ജയിലിൽ ആയിരുന്നപ്പോൾ യങ് ഇന്ത്യ പത്രസ്ഥാപനം നടത്തിയ മലയാളി ആരായിരുന്നു
ജോർജ്ജ് ജോസഫ്

5.സേവാഗ്രാമം ആശ്രമത്തിൽ ഗാന്ധിജി ശുശ്രൂഷിച്ച കുഷ്ഠരോഗബാധിതനായ സംസ്‌കൃത പണ്ഡിതൻ ആര് പാർചു റേ ശാസ്ത്രി

6.ഗാന്ധി ശിഷ്യയായിരുന്ന മീര ബെന്നിന്റെ യഥാർത്ഥ പേരെന്തായിരുന്നു
മെഡലിൻ സ്ലെഡ്

7.ഗാന്ധി സമാധാനസമ്മാനത്തിന് അർഹനായ ആദ്യ ഭാരതീയൻ ആരായിരുന്നു
ബാബാ ആംതെ

8.ജൊഹാന്നസ്ബർഗിൽ ഗാന്ധിജി 1910 ൽ സ്ഥാപിച്ച ഫാമിന്റെ പേരെന്തായിരുന്നു
ടോൾസ്റ്റോയി ഫാം

9.ഗാന്ധിയും ഗോഡ്സെയും എന്ന കവിത രചിച്ചത് ആരായിരുന്നു
എൻ വി കൃഷ്ണവാര്യർ

10.കാലഹരണപ്പെട്ട ചെക്ക് ,അല്ലെങ്കിൽ പിൻതീയതി ഇട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു
ക്രിപ്പ്സ് മിഷൻ

11.ഗാന്ധിജി ശിവഗിരി സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1925

12.ഗാന്ധിജിയുടെ സന്ദേശപ്രചാരണത്തിനായി ഐക്യരാഷ്ട്ര സഭയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി സിനിമ ഏതായിരുന്നു
ലഗേ രഹോ മുന്നാഭായ്

13.ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകമായിരുന്നു അൺ ടു ദി ലാസ്റ്റ് .ഇത് എഴുതിയത് ആരായിരുന്നു
ജോൺ റസ്‌കിൻ

14.സ്വാതന്ത്രഇന്ത്യയിൽ ഗാന്ധിജി ആകെ ജീവിച്ചത് എത്ര ദിവസമായിരുന്നു
168 ദിവസം

15.ഗോഖലെ എന്റെ രാഷ്ട്രീയഗുരു എന്ന കൃതി രചിച്ചത് ആരായിരുന്നു
മഹാത്മാഗാന്ധി

16.ഗാന്ധി വധക്കേസിലെ പ്രതികളെ 1949 നവംബർ 15 നു വധശിക്ഷക്ക് വിധേയരാക്കി .ആരൊക്കെയായിരുന്നു അവർ
നാഥുറാം ഗോഡ്‌സെ ,നാരായൺ ആപ്‌തെ

17.ഐക്യരാഷ്ട്രസഭ ഗാന്ധി ജന്മദിനം ഏത് പേരിലാണ് ആചരിക്കുന്നത്
അന്താരാഷ്ട്ര അഹിംസാദിനം

18.ആർക്കു വേണ്ടിയാണ് ഗാന്ധിജി 1917 ൽ ചമ്പാരൻ സമരം സംഘടിപ്പിച്ചത്
നീലം കർഷകർക്ക് വേണ്ടി

19.ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്ത്
നയീ തലിം (വാർധ പദ്ധതി)

20.കേരളസന്ദർശനത്തിനിടെ ആരെയാണ് ഗാന്ധിജി പുലയരാജ എന്ന് പ്രകീർത്തിച്ചത്
അയ്യങ്കാളി ‌

21.ഗാന്ധിജിയെ കുറിച്ചുള്ള മേക്കിങ് ഓഫ് മഹാത്മാ എന്ന സിനിമ സംവിധാനം ചെയ്തത് ആരായിരുന്നു
ശ്യാം ബെനഗൽ

22.റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്തു ആര്
ജോൺ ബ്രെയ്‌ലി

23.നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു ..അനുശോചന സന്ദേശത്തിൽ ഗാന്ധിജിയെക്കുറിച്ചു ഇങ്ങനെ പറഞ്ഞത് ആരായിരുന്നു
ജവഹർലാൽ നെഹ്‌റു

24.ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ചു ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നായിരുന്നു
1915 ജനുവരി 9

25.രക്തമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയെന്ന് വരുംതലമുറക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്നുവരില്ല .ഗാന്ധിജിയെക്കുറിച്ചു ഇങ്ങനെ പറഞ്ഞത് ആരായിരുന്നു
ആൽബർട്ട് ഐൻസ്റ്റിൻ

26.ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലായിരുന്നു
1924 ബെൽഗാം സമ്മേളനം

27.ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
മഹാദേവ ദേശായ്

28.ഗാന്ധിജിയെക്കുറിച്ചു മഹാകവി വള്ളത്തോൾ രചിച്ച കവിത ഏത്
എന്റെ ഗുരുനാഥൻ

29.ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്
നവജീവൻ ട്രസ്റ്റ്

30.ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടിരുന്നത് ആരെ
സി രാജഗോപാലാചാരി

31.സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ
യേശു ക്രിസ്തു

32.ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ
സുഭാഷ് ചന്ദ്ര ബോസ്

33.ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി ആര്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

34.1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ചു ഗാന്ധിജി നൽകിയ ആഹ്വനം എന്ത്
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

35.ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ
ക്ഷേത്രപ്രവേശന വിളംബരം

36.ഇന്ത്യ സ്വാതന്ത്രമായപ്പോൾ ആഘോഷച്ചടങ്ങുകളിൽ നിന്ന് മാറി ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു ഗാന്ധിജി ഉണ്ടായിരുന്നത് .ഏതായിരുന്നു ആ ഗ്രാമം
നവഖാലി

37.ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേരെന്ത്
ദണ്ഡിയാത്ര

38.ഗാന്ധിജി ആദ്യമായി ജയിൽശിക്ഷ അനുഭവിച്ചത് എവിടെയായിരുന്നു
ജോഹന്നാസ്ബർഗ്

39.കസ്തുർബ ഗാന്ധി ഏത് ജയിൽവാസത്തിനിടയിലാണ് മരിച്ചത്
ആഗാഖാൻ പാലസ്

40.ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്
ഫീനിക്സ്

41.ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ഏത്
ഇന്ത്യൻ ഒപ്പീനിയൻ

42.ഗാന്ധിജിയുടെ ആത്മകഥ ഏത് ബസ് ഭാഷയിലായിരുന്നു എഴുതിയിരുന്നത്
ഗുജറാത്തി ഭാഷ

43.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹസമരം ഏതായിരുന്നു
ചമ്പാരൻ സത്യാഗ്രഹം

44.ഗാന്ധിജിയുടെ രാഷ്ട്രീയഗുരു എന്നറിയപ്പെടുന്നത് ആരെ
ഗോപാലകൃഷ്ണ ഗോഖലെ

45.ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു
ഖിലാഫത്തു പ്രസ്ഥാനം

46.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എപ്പോളായിരുന്നു
1920 ആഗസ്ത് 18

47.ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
വിൻസ്റ്റൺ ചർച്ചിൽ

48.ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് സംബോധന ചെയ്തത് ആരായിരുന്നു
രവീന്ദ്രനാഥ് ടാഗോർ

49.ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആരായിരുന്നു
സുഭാഷ് ചന്ദ്രബോസ്

50.ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളിൽ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങൾ അതേപടി സൂക്ഷിച്ചിരിക്കുന്നത് ഏത് മ്യുസിയത്തിലാണ്
മധുര മ്യൂസിയം